Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ബാങ്കിന്റെ മുന്നിലുളള എ.ടി.എം. കൗണ്ടറിനു സമീപം മറഞ്ഞുനിന്ന ഭർത്താവ് ഭാര്യയെ കണ്ടയുടൻ ഓടിയെത്തി... ബാങ്കിൽനിന്ന് ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ജീവനക്കാരിയെ ഭർത്താവ് കുത്തിവീഴ്ത്തിയത് നടുറോഡിൽ... വിഴിഞ്ഞം പോലീസ് കേസെടുത്തതോടെ സംഭവിച്ചത്... പ്രതിയുടെ മൊഴിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

07 FEBRUARY 2021 12:10 PM IST
മലയാളി വാര്‍ത്ത

ബാങ്കിൽനിന്നു ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ജീവനക്കാരിയെ ഭർത്താവ് റോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിനിയും എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയിലെ സബ് സ്റ്റാഫുമായ സിനി എസ്.കെ.(49)യെയാണ് ഭർത്താവ് സുഗതീശൻ(52) കുത്തിപ്പരിക്കേല്പിച്ചത്.

വലതുകൈയിലും വയറിലും കുത്തേറ്റ ഇവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് 5.15-ഓടെ എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയുടെ മുമ്പിലാണ് സംഭവം. ബാങ്കിന്റെ മുന്നിലുളള എ.ടി.എം. കൗണ്ടറിനു സമീപം മറഞ്ഞുനിന്ന ഭർത്താവ് ഓടിയെത്തി കുത്തുകയായിരുന്നു.

തടയാൻ ശ്രമിച്ചപ്പോൾ വലതുകൈയ്‌ക്ക്‌ ആദ്യം കുത്തേറ്റു. തുടർന്ന് ഇവരുടെ വയറിലും കുത്തി. റോഡിലേക്കു മറിഞ്ഞുവീണ സിനിയെ ഇയാൾ വീണ്ടും പലതവണ കുത്തി പരിക്കേല്പിച്ചു. ഇവരുടെ നിലവിളികേട്ട് ബാങ്ക് ജീവനക്കാരും റോഡിലുണ്ടായിരുന്നവരും ഇവരെ താങ്ങിയെടുത്തു. ഓടിപ്പോകാൻ ശ്രമിച്ച സുഗതീശനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കല്ലമ്പലത്തു താമസിക്കുന്ന സിനി ഭർത്താവിന്റെ ഉപദ്രവത്തെത്തുടർന്നാണ് എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയിലേക്കു സ്ഥലംമാറ്റം വാങ്ങിയെത്തിയത്. തുടർന്ന് വെങ്ങാനൂരിൽ വീട് വാടകയ്‌ക്കെടുത്ത് മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.

മദ്യത്തിന് അടിമയായ സുഗതീശന് അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സുഗതീശനെ വീട്ടിലേക്ക്‌ സിനി കൂട്ടിക്കൊണ്ടുവന്നിരുന്നു.

കരൾരോഗം ബാധിച്ചതിനാൽ മറ്റു ജോലികൾ ചെയ്യാൻ കഴിയില്ല. ഇതേ തുടർന്ന് സുഹൃത്തുക്കളിൽനിന്നു പണം കടമെടുത്ത് സുഗതീശന് വെങ്ങാനൂരിൽ ഒരു ബ്രോയിലർ ചിക്കൻകട തുറന്നുകൊടുത്തു. മദ്യപാനം തുടങ്ങിയതോടെ വീണ്ടും സിനിയെ ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.

പോലീസിന്റെ നിർദേശമനുസരിച്ച് ഇയാൾ ഇവിടംവിട്ട് സ്വന്തം നാടായ കല്ലമ്പലത്തേക്കു മടങ്ങി. തുടർന്ന് ഇയാളുടെ പേരിലുളള വസ്തു വിൽക്കാൻ ശ്രമിച്ചു.

ഇതറിഞ്ഞ സിനി വിൽപ്പന തടയാൻ സ്റ്റേ വാങ്ങി. ശനിയാഴ്ചയാണ് ഇയാൾക്ക് കോടതിയിൽനിന്ന് അറിയിപ്പ് ലഭിക്കുന്നത്. ഇതിന്റെ പ്രകോപനത്തിലാണ് സിനിയെ കുത്തിവീഴ്ത്തിയതെന്നാണ് ഇയാൾ നൽകിയ മൊഴി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (13 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (16 minutes ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (20 minutes ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (39 minutes ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (1 hour ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (1 hour ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (1 hour ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (1 hour ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (2 hours ago)

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (2 hours ago)

മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു ...  (2 hours ago)

'കുടുംബം' വേറെ, 'അവൻ' വേറെ; ഗണേഷിന് കവചം, രാഹുലിന് കടന്നാക്രമണം – മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വിവാദത്തിൽ  (2 hours ago)

Malayali Vartha Recommends