വളർത്തുപൂച്ചകളുടെ കൂട്ട മരണം; അയൽവാസിക്കെതിരെ കേസ്, മരണകാരണം കണ്ടെത്താൻ പോസ്റ്റുമോര്‍ട്ടം, അയൽ വീട്ടിൽ നിന്നും തിരിച്ചെത്തിയശേഷം പ്രിയപ്പെട്ട അഞ്ചു പൂച്ചകൾക്ക് സംഭവിച്ചത്

കോഴിക്കോട് മുണ്ടിക്കൽതാഴത്ത് ദിവസങ്ങൾക്കിടയിൽ പൂച്ചകളുടെ കൂട്ടമരണം നടന്ന സംഭവത്തിൽ അയൽവാസിക്കെതിരായി പരാതി. ദിവസങ്ങൾക്കിടയിൽ അഞ്ചു പൂച്ചകളുടെ കൂട്ടമരണമാണ് നടന്നത്.
ഹേന എന്ന വീട്ടമ്മയുടെ പ്രിയപ്പെട്ട അഞ്ചു പൂച്ചകളാണ് അയൽവീട്ടിൽ നിന്നും തിരിച്ചെത്തിയതിനുശേഷം ചത്തത് നാലാമത്തെ പൂച്ചയും ചത്തതോടെയാണ് പൊലീസിനെ സമീപിച്ചത്.
ഫെബ്രുവരി ഒന്നിന് രാത്രി ആയിരുന്നു അടുത്തവീട്ടിൽ നിന്നും തിരിച്ചെത്തിയ കറുത്ത പൂച്ച മുറ്റത്ത് ചത്തുകിടന്നത്. തുടര്‍ന്ന് രണ്ട് പൂച്ചക്കുട്ടികള്‍കൂടി തിരിച്ചെത്തി. അടുത്തദിവസം രാവിലെയോടെ ബ്രൗണ്‍നിറത്തിലുള്ള പൂച്ചയും മകന്റെ മുറിയില്‍ കിടന്നിരുന്ന വെള്ളപ്പൂച്ചയും വായില്‍നിന്ന് നുരയുംപതയും വന്ന് ചത്തു. തൊട്ടടുത്തദിവസമാണ് നാലാമത്തെ പൂച്ചയുടെ അന്ത്യം. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്ന് മനസിലായത്. നാലാമത്തെ പൂച്ചയും ചത്തതോടെയാണ് പോലീസിനെ സമീപിച്ച് പരാതി നൽകിയത്.സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.
പൂച്ചശല്യം കൂടുന്നുണ്ടെന്നും ഇനി തുടർന്നാൽ വിഷം കൊടുത്ത് കൊല്ലുമെന്നും അയൽക്കാരനായ സന്തോഷ് പറഞ്ഞതായി വീട്ടുടമ പറഞ്ഞു. എന്നാൽ, ആദ്യത്തെ പൂച്ചയെ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോൾ വിഷം ഉള്ളില്‍ച്ചെന്നിരിക്കാന്‍ സാധ്യതയുണ്ടെന്നറിയാന്‍ കഴിഞ്ഞു. അഞ്ചാമത്തെ പൂച്ചയും ചത്തതിനെ തുടർന്ന് അവർ കുഴിച്ചുമൂടിയെന്ന് വീട്ടുടമ പറയുകയുണ്ടായി.
നാലാമത്തെ പൂച്ചയുടെ ജഡമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാവൂ എന്ന് വെറ്ററിനറി സര്‍ജന്‍ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























