ആറു വയസ്സുകാരനായ മകനെ കഴുത്തറത്ത് അരുംകൊല നടത്തിയ അധ്യാപികയായ അമ്മ അറസ്റ്റില്‍

ആറു വയസ്സുകാരനായ മകനെ കഴുത്തറത്ത് അരുംകൊല നടത്തിയ അധ്യാപികയായ അമ്മ അറസ്റ്റില്‍. പുതുപ്പള്ളിത്തെരുവ് പൂളക്കാടാണ് സംഭവം നടന്നത്. അമ്മ ഷാഹിദയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ മദ്രസ അധ്യാപികയാണ്. താന്‍ മകനെ ബലി നല്‍കിയെന്ന് പോലീസിനെ അറിയിച്ചത് അമ്മ തന്നെയാണ്. പാലക്കാട് പൂളക്കാടാണ് സംഭവം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് താന്‍ മകനെ ബലി നല്‍കിയെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഷാഹിദ തന്നെ വിളിച്ച് അറിയിച്ചത്.
ഈ സമയം കണ്ണാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അപ്പോള്‍ തന്നെ പുളക്കാട്ടെ വീട്ടില്‍ എത്തി. കുളിമുറിയില്‍ കൊണ്ടുപോയി കാലുകള്‍ കെട്ടിയിട്ട ശേഷം ആമിലിനെ അമ്മ ഷാഹിദ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഷാഹിദ മകനെ കൊലചെയ്യുമ്‌ബോള്‍ പാര്‍സല്‍ ലോറി ഡ്രൈവറായ ഭര്‍ത്താവും മറ്റ് രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























