ബാറിലെ വാക്കുതര്‍ക്കം അവസാനിച്ചത് കൈയാങ്കളിൽ; അടിപിടിക്കിടെ യുവാവ് മധ്യ വയസ്ക്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

ബാറിലുണ്ടായ അടിപിടിക്കിടെ യുവാവ് മധ്യ വയസ്ക്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. തൃശൂര്‍ പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്റെ ജനനേന്ദ്രിയമാണ് പെരുമ്ബടപ്പ് സ്വദേശി ഷരീഫ് കടിച്ചു മുറിച്ചത്. വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ബാറിലെത്തിയ ഷരീഫിന്റെ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തട്ടി. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കും കൈയാങ്കളിയിലെത്തി.
ഇതിനിടെയാണ് സുലൈമാനെ ആക്രമിച്ച് പ്രതി ജനനേന്ദ്രിയം കടിച്ചെടുത്തത്. സുലൈമാനെ ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു. ബാറിലെത്തുന്നതിന് മുന്‍പേ തന്നെ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ഷരീഫിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു.
https://www.facebook.com/Malayalivartha

























