ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഎഫെന്ന് ചെന്നിത്തല

ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റിയെന്ന് പറയാനുള്ള ആര്‍ജവം പിണറായി കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഎഫെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും സിപിഎം ആരുടൊപ്പമാണെന്നും ചന്നിത്തല ചോദിച്ചു. ശബരിമല എന്നു കേള്‍ക്കുമ്‌ബോള്‍ സിപിഎം ഭയക്കുകയാണ്.
നിലപാടിനെ കുറിച്ച് പരസ്യമായി മാപ്പ് ചോദിച്ചാല്‍ സിപിഎമ്മിനെ അംഗീകരിക്കാമെന്നും സുപ്രീകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം മാറ്റാന്‍ തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ഇടതു മുന്നണി ഇഷ്ടക്കാരെ ജോലിയില്‍ തിരുകി കയറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങള്‍ മറികടന്നു നല്‍കുന്ന ജോലികള്‍ ചെറുപ്പക്കാരോടുള്ള വഞ്ചനയാണെന്നും അദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം നിനിതയുടെ നിയമന വിവാദത്തില്‍ ഗൂഢാലോചന നടത്തിയത് ആരെന്ന് എംബി രാജേഷ് വ്യക്തമാക്കണം. ജോലി സാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഇതിനെതിരെ പ്രതികരിക്കാത്തതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























