കുടിവെള്ള വിതരണ പ്‌ളാന്റുകള്‍ സ്ഥാപിക്കാന്‍ ആലോചന.... ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ കുടിവെള്ളം വിതരണത്തിന് തൊഴിലാളികളില്ല... ഭക്തര്‍ക്ക് ക്ഷീണമകറ്റാന്‍ പകരം യന്ത്രം വെളളം തരും

ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ കുടിവെള്ളം വിതരണത്തിന് തൊഴിലാളികളില്ല. മല കയറുന്ന ഭക്തര്‍ക്ക് ക്ഷീണമകറ്റാന്‍ വെള്ളം യന്ത്രം തരും.' ഔഷധ ഗുണമുളള ചൂടാറിയ കുടിവെള്ള വിതരണത്തിന് പമ്പ മുതല്‍ സന്നിധാനം വരെ സ്റ്റീല്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്‌ളാന്റില്‍ നിന്ന് കുടിക്കാനും സംഭരിക്കാനും ആവശ്യത്തിന് വെള്ളം ലഭിക്കും. കുന്നാര്‍ ഡാമില്‍ നിന്ന് പൈപ്പിലൂടെ കൊണ്ടുവരുന്ന വെള്ളം ശുദ്ധീകരിച്ച് രാമച്ചം തുടങ്ങി ജൈവ ഔഷധങ്ങള്‍ ചേര്‍ത്താവും നല്‍കുക.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് കുടിവെള്ള പ്‌ളാന്റുകള്‍ സ്ഥാപിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗീകരിച്ച പദ്ധതി ഇനി മാസ്റ്റര്‍ പ്‌ളാനില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
പമ്പ മുതല്‍ സന്നിധാനം വരെ പരമ്പരാഗത പാതയിലും, സ്വാമി അയ്യപ്പന്‍ റോഡിലുമായി മുപ്പതോളം കുടിവെള്ള വിതരണ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാണ് ആലോചന. സന്നിധാനത്ത് ആറെണ്ണവും.
പുതിയ പദ്ധതി വരുമ്പോള്‍, ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. പകലും രാത്രിയുമായി 450 തൊഴിലാളികളാണ് കുടിവെള്ള വിതരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























