അയൽക്കാരായ യുവതികൾ തമ്മിൽ കൂട്ടത്തല്ല്; ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചു കീറി, പോലീസ് സ്ഥലത്തെത്തി തങ്കമ്മാള്‍, മക്കളായ ലക്ഷ്മി, വത്സല എന്നിവര്‍ക്കെതിരെ കേസെടുത്തു
അയൽക്കാരായ യുവതികൾ തമ്മിൽ വഴക്ക്. സ്റ്റാന്‍മൂര്‍ എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപം ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചു കീറുകയുണ്ടായി. അയല്‍ക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ ഇത്തരത്തിൽ വഴക്ക് കൂടുമായിരുന്നു. ശനിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ തങ്കമ്മാളിന്റെ മകള്‍ ലക്ഷ്മി രേവതിയുടെ (53) മൂക്കിന്റെ ഒരു ഭാഗം കടിച്ചുകീക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് വാല്‍പ്പാറ പോലീസ് സ്ഥലത്തെത്തി തങ്കമ്മാള്‍, മക്കളായ ലക്ഷ്മി, വത്സല എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ അന്വേഷണം നടത്തിവരുന്നു. പരിക്കേറ്റ രേവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























