'തോറ്റു തൊപ്പിയിട്ട 4പേര്‍'; ഫേസ്ബുക്ക് ചിത്രത്തിന് സെൽഫ് ട്രോളുമായി മുന്‍ എംപി പി കെ ശ്രീമതി; ഫേസ്ബുക്കില്‍ പങ്കുവച്ചത് രണ്ട് വര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം

ഫേസ്ബുക്ക് ചിത്രത്തിന് സ്വയം ട്രോളി സി പി എം നേതാവും മുന്‍ എംപിയുമായി പി കെ ശ്രീമതി. രണ്ട് വര്‍ഷം മുമ്ബ് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ശ്രീമതിയുടെ സ്വയം ട്രോളല്‍. ചിത്രത്തിന് തോറ്റു തൊപ്പിയിട്ട നാലു പേരെന്നാണ് ശ്രീമതി നല്‍കുന്ന തലവാചകം. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുളള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമര്‍ശനമായി വിലയിരുത്താനും കഴിയുമെന്നത് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് ചിത്രം പി.കെ. ശ്രീമതി ഷെയര്‍ ചെയ്തിരിക്കുന്നത്.
പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തോറ്റു തൊപ്പിയിട്ട 4പേര്‍.
8Feb 2019 ഇന്നത്തെ ദിവസം 8Feb2021നു F. B. ഓര്‍മ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുള്ള ലോകസഭയിലെ അവസാനകാലം.
കഴിഞ്ഞുപോയ കാലങ്ങളിലൂടെ യാത്ര ചെയ്യിക്കുക എന്നത് F. B. യുടെ ഒരു പ്രധാന വിനോദമാണു. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമര്‍ശനമായി വിലയിരുത്താനും കഴിയും എന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. ഇക്കാര്യത്തില്‍ F. B യോട് നന്ദി
https://www.facebook.com/Malayalivartha























