Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

ട്വന്റി ട്വന്റി മതത്തിന്റെ പാര്‍ട്ടിയല്ല... മനുഷ്യരുടെ പാര്‍ട്ടിയാണ്; സത്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ ജനത്തിന് കൊള്ളാം... അല്ലെങ്കില്‍ ബന്ധു നിയമനവും പിന്‍വാതിലും സുഖചികില്‍സയും തുടർന്നുകൊണ്ടേ ഇരിക്കും... ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടും. പാവപ്പെട്ടവന്‍ അലഞ്ഞു തിരിഞ്ഞു തന്നെ നടക്കും..രണ്ടാഴ്ച്ചക്കകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ്

13 FEBRUARY 2021 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​രങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്ലാന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ഒന്നൊന്നര ആശയം. കണ്ട ആപ്പ ഊപ്പയൊന്നും വേണ്ടാ. കളിക്കളത്തില്‍. ആരെയും പുച്ഛിക്കുന്നതല്ല ട്വന്റി ട്വന്റി. പകരം മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടാനും നന്നായി വിയര്‍ക്കാനും വെട്ടൊന്ന് മുറി രണ്ട് എന്ന നിലപാട് പറഞ്ഞും പേടിപ്പിക്കാനും തന്നെയാണ് പുതിയ കരുനീക്കങ്ങള്‍.

കാരണം കാലാകാലങ്ങളായി ചിലരെ സുഖിപ്പിച്ച് സ്ഥാനാര്‍ഥികളും മന്ത്രിമാരുമാക്കി നിലനിര്‍ത്തുന്നവര്‍ക്കുള്ള ചുട്ട മറുപടി. കഴിവും മികവുമുള്ളവരെ രംഗത്തിറക്കിയുള്ള കളി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് ഏറെകാലമായുള്ള എണറാകുളം ജില്ലയുടെ ചരിത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഇടതുപക്ഷം നേരിയ മുന്നേറ്റമുണ്ടാക്കി.

ഇക്കഴഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ശക്തരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് പുറമെ യുവ മുഖങ്ങളും രണ്ടു പ്രബല മുന്നണികളുടെയും സ്ഥാനാര്‍ഥികളാകും.

ഇതിനിടെയാണ് ട്വന്റി ട്വിന്റി ജില്ലയിലെ 14 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരുന്നു ഇവര്‍ക്ക്. എറണാകുളം ജില്ലയില്‍ 14 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ട്വന്റി ട്വിന്റി ആലോചിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി അഭിപ്രായ സര്‍വ്വെയും മെംബര്‍ഷിപ്പ് കാമ്പയിനും സംഘടിപ്പിക്കുകയാണ് സംഘടന. ഇതിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാകും മല്‍സരിക്കാനിറങ്ങുക. വിജയസാധ്യത എത്രത്തോളം എന്ന് പരിശോധിക്കുന്നതിനാണ് സര്‍വ്വെ നടത്തുന്നത്.

എല്ലാ മണ്ഡലങ്ങളിലും ശുഭ സൂചന ലഭിച്ചാല്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഇറക്കുമെന്ന് ട്വന്റി ട്വന്റി പ്രസിഡന്റ് സാബു ജേക്കബ് പറുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാകും സ്ഥാനാര്‍ഥികള്‍. വിരമിച്ച ജഡ്ജിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍, അധ്യാപകര്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥകളാക്കാനാണ് ട്വന്റി ട്വന്റി ആലോചിക്കുന്നത്.

ഓരോ മണ്ഡലത്തിലും മൂന്ന് വീതം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുകയാണ്. അവരില്‍ നിന്ന് കൂടുതല്‍ ജയസാധ്യതയുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് കെമാല്‍ പാഷ. അദ്ദേഹവുമായി ഇതുവരെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന് സാബു ജേക്കബ് പറഞ്ഞു.

സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യമായി നിലപാട് പറയുന്ന വ്യക്തിയാണ് കെമാല്‍ പാഷ. ഇടതുപക്ഷത്തിന്റെ പല നിലപാടുകളോടുമുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമാക്കിയിരുന്നു. ട്വന്റി ട്വന്റി അധ്യക്ഷന്‍ സാബു ജേക്കബ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. അഴിമതി നടത്തില്ല എന്ന് ജനങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതെന്നും രാഷ്ട്രീയം ഉപജീവന മാര്‍ഗമല്ല എന്നും സാബു ജേക്കബ്  പറഞ്ഞു.

പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ട്വന്റി ട്വന്റിയെ സമീപിച്ചിട്ടുണ്ട്. എല്ലാ മതസ്ഥരോടും ഒരേ നിലപാടാണ് തങ്ങള്‍ക്കുള്ളത് എന്ന പറഞ്ഞ സാബു ജേക്കബ് കര്‍ഷക സമരത്തില്‍ ഇപ്പോള്‍ നിലപാട് പറയുന്നില്ലെന്നും പ്രതികരിച്ചു. ഒരു മതത്തിന്റെ പാര്‍ട്ടിയല്ല ഇത്. മനുഷ്യരുടെ പാര്‍ട്ടിയാണ്. രണ്ടാഴ്ച്ചക്കകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

ഇരുത്തം വന്ന രാഷ്ട്രീയക്കാരുടെ നാട്ടില്‍ പുതിയ ടീമുകള്‍ ഇറങ്ങുമ്പോള്‍ എന്താണ് മാറ്റുരയ്ക്കപ്പെടുന്നതെന്ന് കണ്ടറിയാം. സത്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ ജനത്തിന് കൊള്ളാം. അല്ലെങ്കില്‍ ബ്ന്ധുനിയമനവും പിന്‍വാതിലും സുഖചികില്‍സയും ചിലര്‍ തുടരും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടും. പാവപ്പെട്ടവന്‍ അലഞ്ഞു തിരിഞ്ഞു തന്നെ നടക്കും. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​രങ്ങൾ  (20 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (21 minutes ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (40 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (42 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (49 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (50 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (56 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (3 hours ago)

Malayali Vartha Recommends