വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിറ്റര്‍ ജസീന തോമസ് (45)നെയാണ് കോണ്‍വെന്റിന് സമീപമുള്ള പറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിയാണ്.
ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മഠം അധികൃതര്‍ പൊലീസിന് പരാതി നല്കി. കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്.
https://www.facebook.com/Malayalivartha