സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ പത്തുവയസ്സുകാരനും 14 വയസ്സുകാരിയും ഉൾപ്പെടുന്നു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കാൻപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം നടന്നത്. ഹരിയാനയിലെ സിർസയിൽ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്നു കുടുംബം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്, കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു പോയി. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം കാൻഷിറാം ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലാലാ ലജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























