സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാവിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ഗതാഗതമന്ത്രി സി.പി ജോണിന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. കെഎസ്ആർടിസിയിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള സ്വകാര്യബസുകളുടെ ആശങ്കകൾ പരിഹരിക്കാനാണ് സർക്കാർ ചർച്ച വിളിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയിലെ പോലെ പദ്ധതി സ്വകാര്യബസുകളിൽ നടപ്പാക്കി ആ പണം സർക്കാർ നൽകണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യമുള്ളത്. .
ഡീസലിന് സബ്‌സിഡി നൽകണം, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണം, യാത്രനിരക്ക് പുതുക്കണം തുടങ്ങിയ ആവശ്യങ്ങളും ഉടമകൾ ഉന്നയിക്കുന്നുണ്ട്. ഈ മാസം 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹ സമരത്തിനും ആഹ്വാനം ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























