പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു മലപ്പുറം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇത് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി. പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി
അടിയന്തര നടപടികളിലേക്ക് പോലീസ് സംഘം, കടന്നു. വധഭീഷണി അടങ്ങിയ ഈ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു . ഈ പോസ്റ്റിന് താഴെ സമൂഹത്തിൽ കടുത്ത മതസ്പർദ്ധ വളർത്തുന്ന രീതിയിലും ക്രമസമാധാന നില തകർക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലും പ്രകോപനപരമായ കമന്റുകൾ ഇട്ട നിരവധി ആളുകൾ നിലവിൽ നിരീക്ഷണത്തിലാണ്.
ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സൈബർ പോലീസ് ഡിജിറ്റൽ പരിശോധനകളിലൂടെ ശേഖരിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























