Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നിട്ട വഴികളിലെല്ലാം ആവിശ്യത്തിലേറെ ഇന്‍സള്‍ട്ട് നേടി അത് ഊര്‍ജമാക്കി അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് നേടിയ പെണ്ണാണ്; വീണ്ടും അതേ ഇന്‍സള്‍ട്ടുകള്‍ കൊണ്ട് അവളുടെ കഷ്ടപാടുകളെ വില കുറച്ചു കളയാന്‍ ശ്രമിക്കുന്നവര്‍ വെറുതെ അവരുടെ സമയം കളയുകയേ ഉള്ളു; തോറ്റു പോവുകയെ ഉള്ളു; വിമര്‍ശനവുമായി നടി രചനാ നാരായണന്‍കുട്ടി

15 FEBRUARY 2021 03:22 PM IST
മലയാളി വാര്‍ത്ത

ശക്തമായ വിമര്‍ശനവുമായി നടി രചനാ നാരായണന്‍കുട്ടി. കഷ്ടപ്പാടുകളോട് പോരടിച്ച്‌ ഈവര്‍ഷത്തെ മിസ് ഇന്ത്യ റണ്ണറപ്പായ മന്യ സിംഗിനെക്കുറിച്ചുളള വാര്‍ത്തകള്‍ക്കുതാഴെ വന്ന ചില മോശം കമന്റുകൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എപ്പോഴാണ് ഒരു വേദിയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരാളേക്കാള്‍ രണ്ടാം സ്ഥാനം നേടുന്ന ആള്‍ക്ക് കയ്യടികള്‍ കൂടുതല്‍ കിട്ടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ... തീര്‍ച്ചയായും അത് ഒരിക്കലും രണ്ടാം സ്ഥാനം പോയിട്ട് ആ മത്സരത്തില്‍ പങ്കെടുക്കുന്നത് പോലും ഒരു വെല്ലുവിളിയായ ഒരാള്‍ മറ്റുള്ളവരോട് പടവെട്ടി ആ സ്ഥാനത്ത് എത്തുമ്ബോളാണ്... ഒട്ടും എളുപ്പമല്ലാത്ത ചുറ്റുപാടുകളില്‍ നിന്നും ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും പോലും സ്വന്തം സ്വപ്നങ്ങളെ വിടാതെ പിന്തുടര്‍ന്ന് അതിന്റെ പത്തിലൊന്ന് എഫര്‍ട്ട് പോലും ഇല്ലാത്തവരെ പിന്നിലാക്കി തന്റെ സ്ഥാനം കെട്ടി പൊക്കുന്നവരുടെ കഥകള്‍ കേള്‍ക്കുമ്ബോളാണ്... ഈ വര്‍ഷത്തെ മിസ്സ് ഇന്ത്യ ആയി വിജയിച്ചത് തെലുങ്കാനക്കാരി മാനസ ആയിരുന്നു... പക്ഷെ കയ്യടികള്‍ മുഴുവന്‍ കൊണ്ടുപോയത് റണ്ണറപ്പ് മന്യ സിംഗ് ആണ്.

ഉത്തര്‍പ്രദേശിലെ കുശിനഗറിലെ ഗലികളില്‍ റാംബ് വാക്ക് പരിശീലിച്ച ഒരു പെണ്‍കുട്ടിയെ ആ നാട്ടുകാര്‍ ആവോളം കളിയാക്കിയിട്ടുണ്ട്... അവളുടെ മോഡല്‍ ആവണമെന്നുള്ള ആഗ്രഹം പോലും വളരെ ചുരുക്കം പേരൊഴികെ എല്ലാവരിലും ചിരിയാണ് ഉണ്ടാക്കിയത്... ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ മകള്‍, പട്ടിണി സ്ഥിരമായ കുടുംബത്തിലെ അംഗം, ജീവിക്കാന്‍ വേണ്ടി ഹോട്ടലുകളില്‍ പാത്രം കഴുകാന്‍ പോയവള്‍, അത് കഴിഞ്ഞ് രാത്രി കാള്‍ സെന്ററില്‍ ജോലി ചെയ്ത് പണം കണ്ടെത്തിയവള്‍.... സാധാരണ മനുഷ്യര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ എട്ടായിട്ട് മടക്കി മനസ്സില്‍ തന്നെ വെച്ച്‌ വിധിയെ ശപിച്ച്‌ കൊണ്ട് ജീവിതം തള്ളി നീക്കാന്‍ ഈ സാഹചര്യങ്ങള്‍ ധാരാളമാണ്... പക്ഷെ മന്യയുടെ തന്നെ ഭാഷയില്‍ 'ഒഴുക്കിയ വിയര്‍പ്പും കുടിച്ച കണ്ണ് നീരും ഊര്‍ജമാക്കിയാണ്' അവള്‍ സ്വപ്നത്തിലേക്ക് അടി വെച്ചു കയറിയത്... കൂട്ടത്തില്‍ സ്വന്തം മകളുടെ ഇഷ്ടം അതെത്ര ഉയരത്തില്‍ ഉള്ളതാണെങ്കിലും അവള്‍ക്കൊരു താങ്ങായി സമൂഹത്തിന്റെ കുത്തുവാക്കുകളെ അവഗണിച്ചു കൊണ്ട് പാറ പോലെ ഉറച്ച മനസുമായി കൂടെ നിന്ന മാതാപിതാക്കളും കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്.

ഇനി പറയാന്‍ പോകുന്നത് ഇത്രയും പോസിറ്റീവ് ആയ ഒരു വാര്‍ത്തയുടെ താഴെ വന്ന ചില കമന്റുകളെ പറ്റിയാണ്... തീര്‍ച്ചയായിട്ടും അറിയാം ബഹുജനം പലവിധമാണെന്ന്... എന്നാല്‍ പോലും പെണ്ണിന്റെ വിജയത്തെ അവളുടെ എഫര്‍ട്ടിനെ വളരെ നിസ്സാരമായ ഒന്നോ രണ്ടോ പാരഗ്രാഫ് അമേദ്യം കൊണ്ട് റദ്ധ് ചെയ്യുന്ന മനുഷ്യരോട് വെറുപ്പ് മാത്രമേ ഉള്ളു...തെരുവില്‍ റാംബ് വാക് നടത്തി പരിശീലിച്ചപ്പോള്‍ അവളെ പുച്ഛിച്ച മനുഷ്യരുടെ അതേ പ്രിവിലേജ് ഉണ്ടല്ലോ, അത് തന്നെയാണ് ഈ കമന്റ് പാസ്സാക്കിയവരുടെയും ചേതോവികാരം...പൊതു വിഞ്ജാനവും അഭിരുചി ടെസ്റ്റുകളും അടക്കം പല കടമ്ബകള്‍ കടന്നാണ് ഒരാള്‍ മിസ്സ് ഇന്ത്യ ആവുന്നത്... അവിടെ കേവലം ഗ്ലാമര്‍ മാത്രമല്ല, ആറ്റിറ്റിയൂടും പേഴ്സണലിറ്റിയും ലാംഗ്വേജ് സ്‌കില്ലുമെല്ലാം അളവ് കോലുകളാണ്... ഇതൊന്നും അറിയാതെ പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം.

വെള്ളം സിനിമയിലെ ഒരു ഡയലോഗ് ആണ് ഇപ്പോള്‍ ഓര്‍മ വരുന്നത്... 'ഇന്‍സള്‍ട്ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്... ഏറ്റവും അധികം ഇന്‍സള്‍ട്ട് ആയവനെ ഏറ്റവും വലിയ വിജയം നേടാന്‍ കഴിയു...' പിന്നിട്ട വഴികളിലെല്ലാം ആവിശ്യത്തിലേറെ ഇന്‍സള്‍ട്ട് നേടി അത് ഊര്‍ജമാക്കി അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് നേടിയ പെണ്ണാണ്... വീണ്ടും അതേ ഇന്‍സള്‍ട്ടുകള്‍ കൊണ്ട് അവളുടെ കഷ്ടപാടുകളെ വില കുറച്ചു കളയാന്‍ ശ്രമിക്കുന്നവര്‍ വെറുതെ അവരുടെ സമയം കളയുകയേ ഉള്ളു... തോറ്റു പോവുകയെ ഉള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (6 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (28 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends