Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്

മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധി; കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വരണം ; നിലപ്പാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

15 FEBRUARY 2021 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി

സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പിഎസ്സ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ പരിഗണക്കാത്തത് നിരാശാജനകമാണ്.യുവാക്കളോട് കാട്ടിയ ക്രൂരതയും അനീതിയുമാണിത്.ഇരുട്ടിന്റെ മറവില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈഎഫ്‌ഐ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ പ്രതികാരബുദ്ധിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ കാട്ടിയത്.മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല.അവരെ സമരത്തിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെന്ന ആരോപണം അസംബന്ധവും അര്‍ത്ഥരഹിതവുമാണ്.വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവര്‍ അവര്‍ക്കിടയിലുണ്ട്.അതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ നാളുകള്‍ മാത്രം ശേഷിക്കെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളേയും യുവജനങ്ങളേയും വഞ്ചിക്കാനുള്ള വാചോടാപം മാത്രമാണ്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ നിരാകരിക്കുമ്പോള്‍ തന്നെ നൂറുകണക്കിന് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ വീണ്ടും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പകരം ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

എന്‍സിപി വിട്ട് വരുന്ന മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി പറഞ്ഞു.കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കാപ്പന്‍ വരുന്നത്.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും എന്നും താന്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.എന്‍സിപി പിളര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് വരുന്നതെങ്കില്‍ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിച്ചു മാത്രമെ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് തീരുമാനം എടുക്കാന്‍ സാധിക്കു.ഈ വിഷയത്തില്‍ തനിക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനസ്വീകാര്യതയും വിജയസാധ്യതയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം.അതിനപ്പുറം മറ്റുപരിഗണനയില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലേത് പോലുള്ള പാളിച്ച ഇനിയാവര്‍ത്തിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും പുറത്തിറങ്ങിക്കൂടാ..  (23 minutes ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (30 minutes ago)

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി  (36 minutes ago)

R Sugathanഅതീവ സുരക്ഷയൊരുക്കി പോലീസ്  (49 minutes ago)

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 hour ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (1 hour ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (1 hour ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (3 hours ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (3 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (4 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (4 hours ago)

Malayali Vartha Recommends