കോവി ഡിനെ ഉപയോഗിച്ചുള്ള പുതിയ തന്ത്രവുമായി സി പി എം; നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കൊറോണയുടെ വ്യാപനം കമ്യുണിസ്റ്റ് മുന്നണിക്ക് സഹായകരമായി മാറുന്നു എന്നാണ് സൂചന
കോവി ഡിനെ ഉപയോഗിച്ചുള്ള പുതിയ തന്ത്രവുമായി സി പി എം നടത്തുന്ന പടപുറപ്പാട് ആണ് ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കൊറോണയുടെ വ്യാപനം കമ്യുണിസ്റ്റ് മുന്നണിക്ക് സഹായകരമായി മാറുന്നു എന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിൻ്റെ കൃത്യമായ സൂചനകൾ ഉണ്ടാകുകയും അതിൻ്റെ ഫലം സി പി എം അനുഭവിക്കുകയും ചെയ്തു. കോ വിഡ് ഈ രാജ്യത്ത് നിന്നും പോകാതെ നിൽക്കണം എന്നും അനുദിനം എണ്ണം പെരുകണം എന്നും ഇപ്പോൾ പാർട്ടി ആഗ്രഹിക്കുന്നു '- സാധാരണ ഗതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വസ്തുതകൾ ജനങ്ങളിലേക്കെത്തിയാൽ കമ്യുണിസ്റ്റ് പക്ഷത്തിന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉറപ്പാണ്.ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥരെയും പോലീസിനെയും ഒരു മടിയും കൂടാതെ പാർട്ടി താത്പര്യത്തിന് ഉപയോഗിക്കാറുള്ള ഇടതു സർക്കാരിന് കോ വിഡ് പ്രോട്ടോക്കോൾ വിപുലപ്പെടുത്താനും കർക്കശമാക്കി എതിർ പക്ഷത്തെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്താനും സാധിക്കും. ഈ തന്ത്രത്തെ എതിരിടാൻ നമ്മുടെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടത്ര ത്രാണി ഇല്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്. ആ പ്രസ്ഥാനത്തിൻ്റെ ഉൾപ്പോര് തീർന്നിട്ട് അവർക്ക് ഒന്നിനും സമയം കിട്ടുകയില്ല. പിന്നെ മറ്റൊരു കാര്യം കോവിഡ് വ്യാപനം ഇടതു സഖാക്കളെപോലെ രാഷ്ട്രീയം നിത്യജീവിതത്തിനുള്ള ഉപാധിയാക്കിയിട്ടില്ലാത്ത മറ്റു പാർട്ടി പ്രവർത്തകരെ വീട്ടിനുള്ളിൽ തന്നെ തളച്ചിടും.കോ വിഡ് വ്യാപനത്തിലൂടെ നിത്യജീവിതദുരിതങ്ങൾ കൂടുന്തോറും മുതലക്കണ്ണീർ കൂടുതൽ പൊഴിക്കുകയും കഞ്ഞിക്ക് കിറ്റുകൊടുത്ത് പാവപ്പെട്ട വോട്ടർമാരെ വിലക്കു വാങ്ങുവാനും സി പി എമ്മിന് അവസരങ്ങൾ ഏറെയാണ്.ഈ കിറ്റിലെ വിഹിതം കേന്ദ്രത്തിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഇവിടുത്തെ കോൺഗ്രസ് കാരെ കൊണ്ട് കഴിയാതെ ആയിപ്പോയി.ഇത് പറഞ്ഞാൽ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും കണ്ണുരുട്ടി കാണിക്കും;ഏതെങ്കിലും ഒരു കോൺഗ്രസ്സ് കാരന് നട്ടെല്ലിന് ഉറപ്പു ഉണ്ടാ ഇത് കേന്ദ്ര വിഹിതം ആണ് എന്നു പറയാൻ? കേരളത്തിലെ ബി ജെ പി ഘടകവും ഇത് വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുന്നതിൽ മുൻപിൽ എത്തിയിട്ടില്ല' - ഇക്കാര്യം തുറന്ന് പറയുകയും ആവർത്തിക്കുകയും ചെയ്തിട്ടുള്ളത് പി.സി.ജോർജ്ജ് മാത്രമാണ്. പി.സി.യുടെ വാക്കുകൾ നമ്മുടെ വോട്ടർമാർ വേണ്ടത്ര മുഖവിലയക്ക് എടുക്കാതെയും പോയിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസ്സിൽ ചെന്നിത്തലയുടെ വാ അടക്കിപ്പിക്കാൻ സി പി എമ്മിന് അറിയാം. കോവി ഡിൻ്റെ മറവിൽ തുടർ ഭരണം സ്വപ്നം കണ്ടിരുന്ന CPM - നെ ഇപ്പോൾ അമ്പരിപ്പിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സജീവമായ ഇടപെടൽ ആണ്.ഇപ്പോൾ നാം കാണുന്നത് എന്താണ്? ഉമ്മൻ ചാണ്ടിയുടെ വഴിതെളിക്കുവാൻ രമേശ് നിയോഗിക്കപ്പെട്ടിരിക്കുകയാണല്ലോ? കമ്യൂണിസ്റ്റുകളോടു പൊരുതിയും കരുണാകരൻ്റെ കാലുവാരിയും അവസരങ്ങൾ കൈവന്നപ്പോഴൊക്കെ ഒന്നുകിൽ ആൻറണി അല്ലെങ്കിൽ ഉമ്മൻ ചാണ്ടി. സുധീരനും ഹസ്സനും തിരുവഞ്ചൂരിനും രണ്ടാം സ്ഥാനം പോലും നൽകാതെ ചവിട്ടി ഒതുക്കിയില്ലേ? ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ചു വളർന്നു വന്ന രമേശും ഇപ്പോൾ കളത്തിനു പുറത്തേക്ക് വരാൻ തുടങ്ങുകയല്ലേ?കേരളം നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിലെ രണ്ട് മുന്നണികളുടെ മുഖമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഈ ചിത്രം മുഖം നോക്കി പുറത്തേക്ക് വരും.