എസ് ഹരീഷിന്റെ 'മീശ' നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ്; കവിത വിഭാഗത്തില്‍ പി രാമനും മികച്ച ചെറുകഥയ്ക്ക് വിനോയ് തോമസിനും അവാര്‍ഡ്

എസ് ഹരീഷ് രചിച്ച 'മീശ'യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. മികച്ച നോവലിനാണ് ഹരീഷിന്റെ 'മീശ'യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്ന നോവലിന് എതിരെ സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവലിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.
കവിത വിഭാഗത്തില്‍ പി രാമനും മികച്ച ചെറുകഥയക്കുള്ള അവാര്‍ഡ് വിനോയ് തോമസിനും ലഭിച്ചു. മികച്ച യാത്രാവിവരണത്തിനുള്ള അവാര്‍ഡ് അരുണ്‍ എഴുത്തച്ഛനാണ് ലഭിച്ചത്. പി വത്സലക്കും എന്‍ വി പി ഉണ്ണിത്തിരിക്കും അക്കാദമി വിശിഷ്ടാംഗത്വം നല്കി.
https://www.facebook.com/Malayalivartha

























