ശബരിമലയിൽ അരവണക്ഷാമം രൂക്ഷം... ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്

ശബരിമലയിൽ അരവണക്ഷാമം രൂക്ഷമായതോടെ അത് ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്. ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനി മുതൽ നൽകുകയുള്ളൂ. ഭക്തരുടെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാനായി കഴിയാത്തതിനാൽ ദിവസങ്ങൾക്ക് മുൻപ് ഒരാൾക്ക് 20 ടിൻ എന്ന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഉത്‌പാദനത്തേക്കാൾ കൂടുതൽ നൽകേണ്ടി വന്നതോടെയാണ് 20 എന്നത് ഇപ്പോൾ 10 ആക്കിയത്. ദേവസ്വംബോർഡിന്റെ വരവിൽ പ്രധാനവിഹിതം അരവണയിൽ നിന്നാണ്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ സീസണിൽ 50 മുതൽ 60 കോടിയുടെവരെ വരവ് ദേവസ്വം ബോർഡിന് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞവർഷം ദിവസവും ശരാശരി 3.5 ലക്ഷം ടിൻ അരവണയാണ് നൽകിയിരുന്നത്. ഇത്തവണ അത് 4.5 ലക്ഷം ടിൻവരെയായി ഉയർന്നു. എന്നാൽ നിത്യേനയുള്ള ഉത്‌പാദനം കൂട്ടാൻ കഴിയാത്ത സാഹചര്യമാണ്.
"
https://www.facebook.com/Malayalivartha























