സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാകുമ്പോഴും മൗനം തുടരുന്ന സർക്കാർ നടപടി അപഹാസ്യം ..അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് ഉദ്യാഗാർത്ഥികളും കുടുംബങ്ങളും നീങ്ങാനൊരുങ്ങുമ്പോഴും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമാവുന്നു... എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം 20 ദിവസം പിന്നിടുമ്പോൾ ....

എന്തിനാണ് മുഖ്യമന്ത്രി ഈ കടുംവെട്ട് ? കേരളത്തിന്റെ ഒരു തീരാശാപമാണ് തൊഴിലില്ലായ്മ .ഉന്നത പഠനം കഴിഞ്ഞു ഒരു തൊഴിലിനു വേണ്ടി ഊണും ഉറക്കവും കളഞ്ഞു കൊണ്ട് തൊഴിലിനായി ശ്രമിക്കുമ്പോൾറാങ്ക് ലിസ്റ്റിൽ പെടുക എന്നത് തന്നെ വളരെയധികം ആശ്വാസവും ആവേശവും ഉളവാക്കുന്നു .
എന്നാൽ അവർക്കാർക്കും ജോലി നൽകാതെ സർക്കാർ പിൻവാതിലിലൂടെ താത്ക്കാലിക അംഗങ്ങളെ സ്ഥിരപ്പെടുത്തുന്നു എന്ന് കേൾക്കുമ്പോൾ ആർക്കായിരുന്നാലും ചങ്ക് തകരും .
ഏതൊരു തസ്തിക സൃഷ്ടിക്കപ്പെടുമ്പോഴും അവിടെ ഒഴിവുകൾ ഉണ്ടാവുകയും ആ ഒഴിവ് പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുകയുമാണ് സ്വാഭാവികമായി ചെയ്യാറുള്ളത് .എന്നാൽ ആ സ്വാഭാവിക പ്രക്രിയയെ കാറ്റിൽ പറത്തിക്കൊണ്ട് മന്ത്രിസഭാ യോഗം ചേർന്ന് ഇഷ്ടമുള്ളവരെ എല്ലാം വിവിധ തസ്‍തികകളിൽ തിരുകി കയറ്റുന്ന നടപടിയാണ് കാണാൻ കഴിയുന്നത് .
റാങ്ക് ലിസ്റ്റിലുള്ളവർക്കെല്ലാം ജോലി കൊടുക്കാൻ കഴിയില്ല എന്നും ഉന്നത റാങ്ക് നേടിയാൽ മാത്രമേ നിയമനം ഉണ്ടാവുകയുള്ളു എന്നും പറയുന്നു...അതേസമയത്ത് തന്നെ താത്ക്കാലിക ജീവനക്കാരെ പേരിനു വേണ്ടി പോലും ഒരു ടെസ്റ്റും എഴുതിപ്പിക്കാതെ, പി എസ് സി യുടെ സ്വാഭാവിക രീതിയായ അഭിമുഖം പോലും ഇല്ലാതെ മുഖ്യമന്ത്രിയുടെ ഒറ്റ ഉത്തരവിന്മേൽ സ്ഥിരപ്പെടുത്തുന്നു
.സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ് സി ഉദ്യാഗാർത്ഥികളുടെ സമരം ശക്തമാകുമ്പോഴും മൗനം തുടരുന്ന സർക്കാർ നടപടി അപഹാസ്യമാകുന്നത് ഇങ്ങനെയാണ് . അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് ഉദ്യാഗാർത്ഥികളും കുടുംബങ്ങളും നീങ്ങാനൊരുങ്ങുമ്പോഴും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമാവുകയാണ്.20 ദിവസം പിന്നിടുകയാണ് എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം.
ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയിൽ നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടർ ചർച്ചകൾക്കുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല. മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ തീരുമാനം. സമരത്തിന്റെ രൂപം മാറുമെന്ന് മുന്നറിയിപ്പും ഇവർ നൽകുന്നു.
ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എൽജിഎസ് ഉദ്യോഗാർഥികളുടെ തീരുമാനം. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ പൊള്ളയായെന്നും ഉദ്യാഗാർത്ഥികൾ വ്യക്തമാക്കുന്നു.അവരുടെ രാഷ്ട്രീയം പോലും തീരുമാനിക്കുന്നത് സർക്കാരാണോ എന്നതും പ്രസക്തമാണ് .
അതേസമയം റാങ്ക് ലിസ്റ്റിൽ മാത്രം പ്രതീക്ഷ ഉണ്ടായിരുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സുമായി ചർച്ചയ്ക്കുപോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. 10ാം ദിവസത്തിലേക്ക് കടക്കുന്ന ഇവരുടെ പ്രതിഷേധവും സർക്കാരിന് മുൻപിൽ വെല്ലുവിളി ആവുകയാണ്.
https://www.facebook.com/Malayalivartha

























