പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് ലഭിച്ച അവാര്‍ഡ് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ സുരേന്ദ്രന്‍

കെ ഹരീഷ് രചിച്ച 'മീശ' നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്കിയതില്‍ എതിര്‍പ്പുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നോവലിന് സംസ്ഥാന സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് നല്കിയതിലൂടെ ഹിന്ദു സമൂഹത്തെ ആകെ വെല്ലിവിളിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നോവലില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നും പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു. പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് ഇപ്പോഴും ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'മീശ' യില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മീശയുടെ പ്രസിദ്ധീകരണം നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവലിന് സംസ്ഥാന സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്‍ഡാണ് ഇപ്പോള്‍ ലഭിച്ചിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നോവലിന് ഇപ്പോള്‍ ലഭിച്ച അംഗീകാരത്തിന് എതിരെ വലിയ എതിര്‍പ്പുകളാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha

























