കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചസംഭവത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

എറണാകുളം വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റെിലെ കന്യാസ്ത്രിയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. നിരവധി കോണ്‍വെന്റുകളിലുണ്ടായിട്ടുള്ള സമാനങ്ങളായ സംഭവങ്ങള്‍ പലപ്പോഴും ബാഹ്യ ഇടപെടലുകളെത്തുടര്‍ന്ന് തേഞ്ഞുമാഞ്ഞുപോകുന്നത് കേരളത്തില്‍ സാധരണ സംഭവമായി മാറുകയാണെന്നും ഈ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുംജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കേന്ദ്രസമിതി അടിയന്തര യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കന്യാസ്ത്രിയുടെ മൃതശരീരം കണ്ടെത്തിയതിനു തൊട്ടുപിന്നാലെ അവര്‍ മാനസിക രോഗിയാണെന്ന് സ്ഥാപിക്കുന്നതില്‍ കോണ്‍വെന്റ് അധികൃതരോടൊപ്പം പോലിസും തിരക്കുകൂട്ടിയ പശ്ചാത്തലത്തില്‍ ഈ മരണവും ഒരാത്മഹത്യയായോ അപകടമരണമായോ മാറ്റപ്പെടുവാനുള്ള സാഹചര്യം നിലവിലുണ്ടെന്നും യോഗം വ്യക്തമാക്കി.മാനസിക രോഗിയായ ഒരുവ്യക്തിയേയും വൈദീക വേലയ്‌ക്കോ കന്യാസ്ത്രിയാകാനോ എടുക്കില്ലയെന്നിരിക്കെ ഈ കന്യാസ്ത്രി മാനസികരോഗിയാണെന്നുള്ള കോണ്‍വെന്റുകാരുടെ വാദം കളവാണെന്നു കരുതാതിരിക്കാനാവില്ല. അഥവാ അവര്‍ക്ക് ഇടക്കാലത്തുവച്ച് മാനസിക രോഗം പിടിപെട്ടതാണെങ്കില്‍ അവരെ വേണ്ടരീതിയില്‍ വൈദ്യ ശുശ്രൂഷ നല്‍കി പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള മഠാധികാരികള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതും ദുരൂഹമാണ്.
https://www.facebook.com/Malayalivartha

























