തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്; സര്‍ക്കാര്‍ ഹര്‍ജി സൂപ്രീംകോടതിയില്‍ രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ്സിന് നല്കാനുള്ള തീരുമാനത്തിന് എതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി രണ്ട് ആഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. വിമാനത്താവളം നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ്സിന് നല്കാനുള്ള തീരുമാനത്തിന് എതിരെ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളും സര്‍ക്കാരിനൊപ്പം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
എല്ലാ ഹര്‍ജികളും കോടതി രണ്ടാഴ്ച്ചത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ച് ആയിരിക്കും ഹര്‍ജി പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ സി യു സിങ്ങു സ്റ്റാന്റിംഗ് കൗണ്‍സില്‍ സി കെ ശശിയുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേ സമയം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്‍ ഹാജരായി.
https://www.facebook.com/Malayalivartha

























