ഉമ്മന്‍ ചാണ്ടിയെ അമ്പരപ്പിച്ച് പി എസ് സി ഉദ്യോഗാർത്ഥികൾ; ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ മുൻമുഖ്യമന്ത്രിയുടെ കാലില്‍ വീണ് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. മുട്ടിലിഴഞ്ഞും യാചിച്ചും തിങ്കളാഴ്ചയും സമരം ചെയ്തവരെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരവേദിയില്‍ എത്തിയിരുന്നു.
സമരക്കാരോടു സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ കൂട്ടത്തോടെ കാലില്‍ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മന്‍ ചാണ്ടിയെയും അമ്ബരപ്പിച്ചു. സമരനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേട്ടു മനസ്സിലാക്കി. പ്രശ്നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുമ്ബോഴും യുവാക്കള്‍ അപേക്ഷ തുടരുകയായിരുന്നു. രാഷ്ട്രീയ തന്ത്രം എന്ന ആക്ഷേപം ഉയര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ മുന്‍പ് ഡിവൈഎഫ്‌ഐയും സിപിഎമ്മും ഇതേ ആവശ്യമുന്നയിച്ച് നടത്തിയ സമരങ്ങളും ഉദ്യോഗാര്‍ഥികളുടെ ഗ്രൂപുകളും പ്രതിപക്ഷവും ചര്‍ച്ചയാക്കുകയാണ്.
'നിയമ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നല്‍കാന്‍ കോടതിക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ല. അത് ചെയ്യാത്ത സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കും' എന്ന് ഉമ്മന്‍ചാണ്ടി സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























