സുഹൃത്തുമായുണ്ടായ വാക്ക് തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തിൽ; കൂത്തുപറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൂത്തുപറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗര്‍ സ്വദേശി സജീവനാണ് മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ പാട്യം നഗര്‍ സ്വദേശി ശ്രീജേഷ് പോലീസ് കസ്റ്റഡിയിലായി. പ്രതിയായ ശ്രീജേഷും മറ്റൊരാളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ മധ്യസ്ഥം പറയാന്‍ വേണ്ടിയാണ് സജീവന്‍ എത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതി ശ്രീജേഷ് ഇതിനിടെ വീട്ടില്‍ പോയി കത്തിയെടുത്ത് കൊണ്ടുവരികയും സജീവനെ ആക്രമിക്കുകയുമായിരുന്നു. സജീവന്റെ പിറകുവശത്താണ് കുത്തേറ്റത്. സജീവനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം ചെയ്യും. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha

























