സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണന വിജയസാധ്യത മാത്രം; മുന്നണിയില്‍ ലീഗിന് കൂടുതല്‍ സീറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കുമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി തീരുമാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണ്ണയത്തിനായി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദലി ശിഹാബ് തങ്ങള്‍ക്കാണ് ചുമതലയെന്നും കെ പി എ മജീദ് കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് സംഘടിപ്പിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് എം പി അബ്ദുസ്സമദ് സമദാനിയെയും രാജ്യസഭയിലേക്ക് പി വി അബ്ദുല്‍ വഹാബ് എം പി യെയുമാണ് പരിഗണിക്കുന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുന്നണിയില്‍ ലീഗിന് കൂടുതല്‍ സീറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു. ഹൈദരലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























