എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ല; മത്സരിക്കുന്നവെങ്കില്‍ തൃശൂര്‍ മാത്രമെന്ന് പത്മജ വേണുഗോപാല്‍

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍, താന്‍ മത്സരിക്കുന്നുവെങ്കില്‍ അത് തൃശൂരില്‍ മാത്രമാകുമെന്ന് പത്മജ വേണുഗോപാല്‍. മത്സര രംഗത്ത് താന്‍ ഉണ്ടാകുമെങ്കില്‍ അത് തൃശൂരില്‍ മാത്രമാകുമെന്ന് പത്മജ ഒരു മാധ്യമത്തോട് വ്യക്തമാക്കി. പരിചിതമായ മണ്ഡലമാണ് തൃശൂരെന്നും, വിജയം ഉറപ്പാക്കി മുന്‍പോട്ട് പോകുമെന്നും പത്മജ പറഞ്ഞു.
തൃശൂരില്‍ യു ഡി എഫ് വനിത സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയാണെങ്കില്‍ ഇത്തവണ പത്മജ സ്ഥാനാര്‍ത്ഥി പരിഗണനയിലുണ്ടാവും. അതേ സമയം എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതേ മണ്ഡലത്തില്‍ മുന്‍പ് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് സിറ്റിങ് സീറ്റായിരിക്കെ തന്നെ വലിയ പരാജയമാണ് പത്മജക്ക് ലഭിച്ചത്.
https://www.facebook.com/Malayalivartha

























