ബാലികയെ വഴിയിൽ തടഞ്ഞ് നിർത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റിൽ; പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത് സിസിടിവി ദൃശ്യത്തില്‍ നിന്നും

തിരുവനന്തപുരത്ത് നടന്നു പോവുകയായിരുന്ന ബാലികയെ വഴിയില്‍വെച്ച് ബൈക്കില്‍ വന്നു തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അരുവിക്കര വില്ലേജില്‍ ഇരുമ്ബ മരുതംകോഡ് വിഎസ് നിവാസില്‍ ബിജു (45) ആണ് അറസ്റ്റിലായത്.
ജനുവരി 29ന് രാവിലെ പത്തു മണിയോടുകൂടി ഉഴമലയ്ക്കല്‍ സ്വദേശിയായ ബാലികക്ക് നേരെയായിരുന്നു അതിക്രമം. സംഭവത്തില്‍ വലിയമല പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സിസിടിവി ദൃശ്യത്തില്‍ നിന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha

























