'അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി'; സമരവേദിയിലെ കരളലിയിക്കുന്ന നിമിഷങ്ങൾക്ക് പിന്നാലെ സമരത്തെക്കുറിച്ച് ഉള്ളുതൊട്ട കുറിപ്പുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ക്കല്‍ വീണ് കരയുന്ന ഉദ്യോഗാര്‍ഥി കളുടെതായിരുന്നു തിരുവനന്തപുരത്ത് പിഎസ്‌സി ലിസ്റ്റില്‍ ഉള്ളവര്‍ നടത്തുന്ന സമരവേദിയില്‍ തിങ്കളാഴ്ച കണ്ട ഏറ്റവും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളില്‍ ഒന്ന്. ഇതിനു പിന്നാലെ സമരത്തെക്കുറിച്ച് ഉള്ളുതൊട്ട കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.
'ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി'- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുട്ടിലിഴഞ്ഞും യാചിച്ചും സമരം ചെയ്തവരെ കാണാന്‍ ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച സമര വേദിയില്‍ എത്തിയിരുന്നു. സമരക്കാരോട് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ കൂട്ടത്തോടെ കാലില്‍ വീണ് അപേക്ഷിച്ചത് ഒരുവേള ഉമ്മന്‍ചാണ്ടിയെയും അമ്ബരപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























