മേഡ് ഇന്‍ ഇന്ത്യ... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഭഗവദ് ഗീതയും ബഹിരാകാശത്തേക്ക്; പരിപൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഉപഗ്രഹത്തിന് ഏറെ പ്രത്യേകതകള്‍; ഇന്ത്യയിലെ 25,000 വ്യക്തികളുടെ പേരുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴും ജനങ്ങള്‍ക്കത്ഭുതമാണ്. ഇപ്പോള്‍ ഇന്ത്യക്കഭിമാനമായ പദ്ധതിയിലും മോദിയുടെ പേര് വരികയാണ്. നരേന്ദ്രമോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയുമായി നാനോ സാറ്റലൈറ്റ് ഫെബ്രുവരി 28ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുകയാണ്.
ബ്രസീലിന്റെ ആമസോണിയ1 ഉപഗ്രഹം വിക്ഷേപിക്കുന്ന പി.എസ്.എല്‍.വി.സി 51 റോക്കറ്റിലാണ് ഇന്ത്യന്‍ ഉപഗ്രഹമായ എസ്.ഡി.സാറ്റിന്റെ (സതീഷ് ധവാന്‍ സാറ്റലൈറ്റ്) യാത്ര. ഇന്ത്യന്‍ ഉപഗ്രഹവിക്ഷേപണ സാങ്കേതിക വിദ്യയുടെ പിതാവായാണ് സതീഷ് ധവാന്‍ അറിയപ്പെടുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യ നിര്‍മ്മിച്ച ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ വിക്ഷേപിക്കുന്നത്. പരിപൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഉപഗ്രഹമാണിത്.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് നല്‍കിയ പ്രചോദനമാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇന്ത്യയിലെ 25000 വ്യക്തികളുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഇവ ജനങ്ങള്‍ നിര്‍ദേശിച്ചതാണ്. വിശിഷ്ട വ്യക്തികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍വരെ കൂട്ടത്തിലുണ്ട്. ആയിരം പേരുകള്‍ വിദേശ ഇന്ത്യക്കാര്‍ അയച്ചുകൊടുത്തതാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരുണ്ട്. ശാസ്ത്രാവബോധം വളര്‍ത്താനാണിതെന്ന് സ്‌പെയ്‌സ് കിഡ്‌സ് സി.ഇ.ഒ.ഡോ.ശ്രീമതി കേസന്‍ പറഞ്ഞു.
ഇതിനെല്ലാം പുറമെ മൂന്ന് ഉപകരണങ്ങള്‍ എസ്.ഡി. സാറ്റിലുണ്ട്. ബഹിരാകാശത്തെ റേഡിയേഷന്‍, ഭൂമിയുടെ കാന്തികവലയം, വാര്‍ത്താവിനിമയ സംവിധാനം എന്നിവയുടെ പഠനത്തിനാണിവ. 20 കുഞ്ഞന്‍മാര്‍ ആമസോണിയ ഉള്‍പ്പെടെ ഇരുപതോളം കുഞ്ഞ് സാറ്റലൈറ്റുകളാണ് ബഹിരാകാശത്തേക്ക് പോകുന്നത്.
എസ്.ഡി.സാറ്റിന് പുറമെ അക്കാദമി കണ്‍സോര്‍ഷ്യത്തിന്റെ മൂന്ന് സാറ്റലൈറ്റുകളും ഐ.എസ്. ആര്‍.ഒ.യുടെ ഒരു നാനോ സാറ്റലൈറ്റും ഇന്ത്യയിലെ മറ്റൊരു സ്റ്റാര്‍ട്ടപ്പായ സിഗി സ്‌പെയ്‌സ് ടെക്‌നോളജീസിന്റെ നാനോ ഉപഗ്രഹവും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഈ വര്‍ഷത്തെ ഐ.എസ്.ആര്‍.ഒ.യുടെ ആദ്യ വിക്ഷേപണമാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങള്‍ക്കായി തുടങ്ങിയ പുതിയ പൊതുമേഖലാസ്ഥാപനമായ ന്യൂസ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡാണ് വിക്ഷേപണം നിര്‍വഹിക്കുന്നത്.
മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ വികസന നിലപാട് വോട്ടാക്കാന്‍ ബി.ജെ.പി ഒരുങ്ങുകയാണ്. നരേന്ദ്രമോദിയുടെ വികസനനിലപാട്, ധീരമായ കാഴ്ചപ്പാട്, ജോലിസാദ്ധ്യതയും വികസനവും, ഭക്തി, കരുതല്‍ എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍ 'മോദി ബ്രാന്‍ഡ്' എന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ പദ്ധതി. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനും മാറ്റം വരുത്തും. ചെറിയ വീഡിയോകളും ചിത്രങ്ങളും പ്രചാരണത്തില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി സ്വന്ത പേരില്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെ തുറന്നു കാണിക്കണമെന്നും കേരളത്തിലെ ബി.ജെ.പി സോഷ്യല്‍മീഡിയ ടീമിന് നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം 17% വരെയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ മോദിയോടുള്ള ഇഷ്ടം 40% പേരിലുമുണ്ടെന്നാണ് പാര്‍ട്ടി സര്‍വേകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍. ഈ കണക്കുകള്‍ വോട്ടാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ മുന്നിലുള്ള ലക്ഷ്യം. മടുപ്പുവരുത്തുന്ന ട്രോളുകള്‍ പരമാവധി പ്രചാരണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്തായാലും ബഹിരാകാശത്തേക്കൊപ്പം ഗ്രാമങ്ങളിലേക്കും മോദി ഇതോടെ കുതിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























