മണ്ഡലകാലത്തിന് പരിസമാപ്തിയാകുന്നു.... 27ന് രാവിലെ 10.10നും 11.30നും മദ്ധ്യേ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും

മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് 27ന് രാവിലെ 10.10നും 11.30നും മദ്ധ്യേ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും.
രാത്രി 11ന് നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ടുനിന്ന മണ്ഡലകാല പൂജകൾക്ക് പര്യവസാനമാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ഇന്നലെ വരെ 31,92,375 തീർത്ഥാടകരാണ് ദർശനം നടത്തിയത്.
നവംബർ 24നും ഡിസംബർ 8നും ഒരു ലക്ഷത്തിലധികം പേർ ദർശനം നടത്തി. സത്രം പുല്ലുമേട് കാനനപാതയിലൂടെ മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതൽ പേരെത്തി. ഇന്നലെ വരെ 90000ലധികം പേരാണ് ഇതുവഴി വന്നത്.
2024ൽ ഇതേ സമയത്ത് അരലക്ഷം ഭക്തർ ഈ പാതയിലൂടെ എത്തിയിരുന്നു.
"https://www.facebook.com/Malayalivartha

























