കയ്യടിച്ച് പഴയ താരം... ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി ഇമ്രാന്‍ ഖാന്‍; ഇന്ത്യ ഇപ്പോള്‍ ലോകത്ത് നമ്പര്‍ വണ്ണാണ്; കോഹ്‌ലിയെയും സംഘത്തെയും പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമാണ് ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി മാത്രമല്ല മുന്‍ പാക് ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയാണ് ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ആദ്യമായി ക്രിക്കറ്റ് ലോകകകപ്പ് നേടിയതും 1992ല്‍ ഇമ്രാന്‍ഖാന്റെ ക്യാപ്ടന്‍സിയാണ്.
എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ഇന്ത്യക്കാരുടെ അതൃപ്തിക്ക് കാരണമായി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകത്ത് ഏറ്റവും മുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ടീം ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്.
ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നല്‍കിയാല്‍ പാകിസ്ഥാനും വളരാന്‍ സാധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ഒരു സ്വകാര്യപരിപാടിയില്‍ പ്രതികരിച്ചു. പാകിസ്ഥാന് ഇന്ത്യയേക്കാള്‍ മികവുണ്ട്. കൂടുതല്‍ കഴിവുമുണ്ട്, പാകിസ്ഥാന്‍ ടീമിന് ഇന്ത്യയെപ്പോലെ ആകാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
2018ല്‍ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയില്‍ പാക്ക് ബോര്‍ഡ് വലിയ പരിഷ്‌കാരം നടപ്പാക്കിയിരുന്നു. 16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോര്‍ഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകള്‍ മാത്രം മതിയെന്നായിരുന്നു തീരുമാനം. ആഭ്യന്തരതലത്തില്‍ ക്രിക്കറ്റ് കൂടുതല്‍ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാകുസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.
ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നല്‍കിയാല്‍ പാക്കിസ്ഥാനും വളരാന്‍ സാധിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകത്ത് ഏറ്റവും മുകളിലാണ്. പക്ഷേ പാക്കിസ്ഥാന് ഇന്ത്യയേക്കാള്‍ മികവുണ്ട്. നമുക്ക് കൂടുതല്‍ കഴിവുണ്ട്, പക്ഷേ ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്. അതിനു സമയമെടുക്കുമായിരിക്കും. എന്നാല്‍ പാക്കിസ്ഥാന്‍ ടീം അങ്ങനെയാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സാധിക്കാറില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ നിലവിലെ അവസ്ഥയില്‍ വിശ്വാസമുണ്ട്. കാര്യങ്ങള്‍ താമസിയാതെ മാറുമെന്നും ഇമ്രാന്‍ പ്രതികരിച്ചു. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുണ്ടാക്കിയ നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. സുരക്ഷാ ഭീഷണികള്‍ കാരണം പാക്കിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ പിന്നോട്ടുപോയി. ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും വാശിയേറിയ ഇന്ത്യ-പാക്ക് ടൂര്‍ണമെന്റുകള്‍ നടന്നിട്ട് വര്‍ഷങ്ങളായി. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
അതേസമയം ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം.എ. ചിദംബരം സ്‌റ്റേഡിയത്തിന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ് ദിവസം പങ്കുവച്ചിരുന്നു. ചെന്നൈയില്‍ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടെന്നാണു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം സ്‌റ്റേഡിയം ഉള്‍പ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രവും മോദി പങ്കു വച്ചു. സൂക്ഷിച്ചു നോക്കിയാല്‍ ഗ്രൗണ്ടിലെ ചില താരങ്ങളെയും കാണാം.
വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തിയത്. തമിഴ്‌നാട് സന്ദര്‍ശനത്തിന് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തി. ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നേരത്തേ അഭിനന്ദിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന്റെ കഠിനാധ്വാനവും ഒരുമിച്ചുള്ള പ്രവര്‍ത്തനവും പ്രചോദനമേകുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അതിന് ശേഷമാണ് ഇമ്രാന്‍ ഖാന്റെ പുകഴ്ത്തല്‍.
"
https://www.facebook.com/Malayalivartha

























