പെട്ടുപോയെന്നാ തോന്നണേ... മാണി സി. കാപ്പന്‍ കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതായി സൂചന; എന്‍.സി.പി. വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ച മാണി സി. കാപ്പന്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെടാന്‍ സാധ്യത; തെരഞ്ഞെടുപ്പ് അടുക്കവെ കാപ്പന്റെ ഭാവിയറിയാന്‍ ആകാംക്ഷയോടെ കേരളം

മാണി സി കാപ്പന്റെ ചങ്ക് പാലയില്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. എന്‍.സി.പി. വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ച മാണി സി. കാപ്പന്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെടാന്‍ സാധ്യത. കാപ്പന്റെ നീക്കം കൂറുമാറ്റനിരോധനനിയമത്തിന്റെ പരിധിയില്‍ വരുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്പീക്കറുടേതാകും. എന്നാല്‍, അയോഗ്യനാക്കപ്പെട്ടാലും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാപ്പനു കഴിയും. കൂറുമാറ്റനിരോധനപ്രകാരം അയോഗ്യനായാല്‍ ആറുവര്‍ഷത്തേക്കു മത്സരിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥ പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമത്തില്‍ മാത്രമാണുള്ളത്; നിയമസഭയില്‍ ബാധകമല്ല.
നിലവില്‍ പരസ്പരം കൂറുമാറ്റം ആരോപിച്ച് കേരളാ കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ പരാതി സ്പീക്കര്‍ക്കു മുന്നിലുണ്ട്. ഇതില്‍ സ്പീക്കര്‍ രണ്ടുകൂട്ടരില്‍നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍ മാണി സി. കാപ്പന്റെ കാര്യത്തില്‍ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2005ലെ കൂറുമാറ്റനിരോധനനിയമ ഭേദഗതിപ്രകാരം നിയമസഭാകക്ഷിയിലെ മൂന്നില്‍ രണ്ടുപേരുടെ പിന്തുണയില്ലെങ്കില്‍ പിളര്‍പ്പ് അംഗീകരിക്കില്ല. ഇതനുസരിച്ച് നിയമസഭയില്‍ രണ്ടംഗങ്ങളുള്ള എന്‍.സിപിയില്‍നിന്ന് ഒരാള്‍ മാറിയാല്‍ അംഗീകാരം ലഭിക്കില്ല. അതുകൊണ്ടുതന്നെ കാപ്പന്‍ അയോഗ്യനാക്കപ്പെടാം. എന്‍.സി.പി. ദേശീയകക്ഷിയായതിനാല്‍, പിളര്‍പ്പും ദേശീയതലത്തിലേ അംഗീകരിക്കപ്പെടൂ.
കാപ്പനു ബാധകമായ അതേ മാനദണ്ഡമാണു മുന്‍സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണിയുടെ പരാതിപ്രകാരം പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ സ്വീകരിച്ചത്. അയോഗ്യനാക്കപ്പെട്ടാലും കാപ്പന് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. അങ്ങനെയൊരു സഹതാപതരംഗവും കാപ്പന്‍ പാലായില്‍ ലക്ഷ്യമിടുന്നു. 1990ല്‍ സ്പീക്കര്‍ അയോഗ്യനാക്കിയ ആര്‍. ബാലകൃഷ്ണപിള്ള അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും നിയമസഭയിലെത്തിയിരുന്നു.
അതേസമയം യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ മാണി സി.കാപ്പന്‍ എംഎല്‍എയെ എന്‍സിപിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ്.ആര്‍. കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
എല്‍ഡിഎഫ് പാലാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കാപ്പന്‍ യുഡിഎഫ് ചേരിയിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു.
യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായില്‍ ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം യോഗം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരുന്നു. 28നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി. കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി. സര്‍ക്കാരില്‍നിന്ന് ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാപ്പനോടൊപ്പമുള്ളവര്‍ ഉടന്‍ രാജിവെക്കും.
അതേസമയം യു.ഡി.എഫ്. പ്രവേശനത്തിനു ശേഷം പാലായില്‍ ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം യോഗം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു.
28നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി. കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























