മനപൂര്‍വം കളിച്ച കളിയോ... എസ്. ഹരീഷിന്റെ വിവാദ നോവലായ മീശക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലനും അക്കാദമിയും പണി കൊടുത്തു

പൊതുവേ സര്‍ക്കാരും സി പി എമ്മുമായി തെറ്റി നില്‍ക്കുന്ന എന്‍ എസ് എസിനെ പിണറായിക്ക് പൂര്‍ണമായി എതിരാക്കാന്‍ സാംസ്‌കാരിക കാര്യ മന്ത്രാലയം മനപൂര്‍വം കളിച്ച കളിയാണോ ഇതെന്ന് മുഖ്യമന്ത്രി സംശയിച്ചാല്‍ പോലും അദ്ദേഹത്തെ കുറ്റം പറയാനാവില്ല.
യാതൊരു പ്രകാപനവും കൂടാതെയാണ് ജി സുകുമാരന്‍ നായരുടെ മുഖ്യവൈരിയായ എസ്. ഹരീഷിന് പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സാഹിത്യഅക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചത്. സാധാരണ തെരഞ്ഞടുപ്പു സമയത്ത് ഇത്തരമൊരു മണ്ടത്തരം ആരും കാണിക്കാറില്ല. ഏതാനും വര്‍ഷം മുമ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിക്കുന്ന ഒരു കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നല്‍കിയത് വലിയ വിവാദമായി മാറിയിരുന്നു. ക്രൈസ്തവര്‍ ഒരളവ് വരെ സര്‍ക്കാരിന് ശത്രുവായി തീരുകയും ചെയ്തു
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കു കിട്ടിയ വിഷുബമ്പറായി മാറിയിരിക്കുകയാണ് മീശ നോവല്‍ അവാര്‍ഡ്. ഏതായാലും വിവാദം വീണ്ടും കത്തിക്കാന്‍ ബിജെപി തീരുമാനിച്ചു കഴിഞ്ഞു. എസ് ഹരീഷിന്റെ മീശ നോവലിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും തീവ്രഹിന്ദുസംഘടനകളും എതിര്‍പ്പ് അറിയിക്കുകയും വലിയ വിവാദമുയര്‍ത്തുകയും ചെയ്തിരുന്നതാണ്. നോവലിന് കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നല്‍കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി.
'മീശ'യ്ക്ക് അവാര്‍ഡ് നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് ഇപ്പോള്‍ പിണറായി ചെയ്തന്നെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ പിണറായി സാഹിത്യ അക്കാദമി അവാര്‍ഡില്‍ ഇടപെട്ടെന്ന് പറഞ്ഞാല്‍ ബിജെപിക്കാര്‍ പോലും വിശ്വസിക്കില്ല. അതേസമയം സാംസ്‌കാരിക മന്ത്രി തീര്‍ച്ചയായും അവാര്‍ഡിന്റെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം.
നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. എന്നാല്‍ ഈ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് നോവലിന്റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിര്‍ത്തി. ഇതിന്റെ പേരില്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരായ കമല്‍റാം സജീവിനെ പിരിച്ചുവിടുകയും ചെയ്തു. ഒടുവില്‍ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.
ഹിന്ദു സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്ന 'മീശ' നോവല്‍ പ്രസിദ്ധീകരിച്ചതോടെ എന്‍എസ്എസും മാതൃഭൂമി മാനേജ്‌മെന്റും തമ്മില്‍ തെറ്റി. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്താന്‍ ജി. സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു. ഏതാണ്ട് മൂന്നരലക്ഷം കോപ്പികളാണ് പത്രത്തില്‍ കുറവു വന്നതെന്ന് പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ പ്രസ്ഥാനം മാപ്പു പറഞ്ഞതോടെയാണ് സംഭവങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് . മാതൃഭൂമിചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. ഹിന്ദു സ്ത്രീകളെ 'മീശ' നോവലിലൂടെ അപമാനിച്ചത് മാതൃഭൂമി പത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്ന് വീരേന്ദ്ര കുമാര്‍ തുറന്നു സമ്മതിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റിയെന്നും അദേഹം എന്‍.എസ്.എസിനെ അറിയിച്ചു. പകരം ചുമതല എഴുത്തുകാരനായ സുഭാഷ് ചന്ദ്രന് നല്‍കിയെന്നും മാതൃഭൂമി മാനേജ്‌മെന്റ് വിശദീകരിച്ചു. 'മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും' എന്ന എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് ഹൈന്ദവരെ വീണ്ടും പ്രകോപിപ്പിച്ചതില്‍ ഖേദമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകളെയും ക്ഷേത്രദര്‍ശനത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ മാതൃഭൂമിക്കെതിരെ രംഗത്തു വന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നോവലിലെ വിവാദ പരാമര്‍ശങ്ങള്‍ വിമര്‍ശന വിധേയമായി. മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മാതൃഭൂമി ഓഫീസുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് വാരികയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചിരുന്നു.
നേരത്തെ, പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോഴിക്കോട്ടും തൃശൂരിലും ചുമതലയിലുണ്ടായിരുന്ന എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു.
ഏതായാലും ഇലക്ഷന് തൊട്ടുമുമ്പ് ഒരു പ്രബല സമുദായത്തെ മുഴുവന്‍ ശത്രുവാക്കിയ ആ ബുദ്ധിയുണ്ടല്ലോ അത് സമ്മതിക്കണം!
https://www.facebook.com/Malayalivartha

























