ഫാസ്ടാഗ്... പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്....ഫാസ്ടാഗില്ലാതെ എത്തിയ വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററോളം....

ഫാസ്ടാഗ്... പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്....ഫാസ്ടാഗില്ലാതെ എത്തിയ വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററോളം....
പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഫാസ്ടാഗില്ലാതെ എത്തിയ വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഇന്നു മുതല്‍ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിഞ്ഞിരുന്നില്ലെന്നാണ് മിക്കവരും പറയുന്നത്. അതേസമയം, ഫാസ്ടാഗില്ലാത്ത കെ എസ് ആര്‍ ടി സിയ്ക്ക് ടോള്‍ ബൂത്തുകളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കുശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ മുതലാണ് ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്.ബാങ്കുകള്‍, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍, ദേശീയപാത അതോറിട്ടിയുടെ സെയില്‍സ് പോയിന്റുകള്‍, ടോള്‍ പ്ലാസകള്‍, പേ ടി.എം. വാഹന ഏജന്‍സികള്‍, ആര്‍.ടി.ഒ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടും ഓണ്‍ലൈനായും ലഭിക്കും.
ആദ്യം 500 രൂപ നല്‍കണം. ഇതില്‍ 200 രൂപ ഡെപ്പോസിറ്റ് 200 രൂപ പുതുക്കല്‍ തുക, 100 ഒറ്റത്തവണ ചാര്‍ജ്ജ്.മൊബൈല്‍ ഫോണ്‍ നമ്ബര്‍, വിലാസം എന്നിവയുണ്ടെങ്കില്‍ ഫാസ്ടാഗെടുക്കാം. പിന്നീട് തുക നല്‍കി റീചാര്‍ജ്ജ് ചെയ്യാം.
ടോള്‍ പ്ലാസയിലെത്തുന്നതിന് 30 മിനുട്ട് മുമ്‌ബേ ഇവ ചാര്‍ജ്ജുണ്ടോ എന്നുറപ്പുവരുത്തണം. ടാഗ് പ്രവര്‍ത്തനരഹിതമാണെങ്കിലും ഇരട്ടിതുട പിഴ അടയ്‌ക്കേണ്ടി വരും. ജനുവരി ഒന്നു മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് നീട്ടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























