കളിക്കുന്നതിനിടെ മതിലിന്റെ കല്ല് ഇളകി വീണ് വിദ്യാർത്ഥി മരിച്ചു

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയ്ക്ക് മതിലിന്റെ കല്ല് ഇളകി വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചായ്യോം ബസാര്‍ ചക്ലിയ കോളനിയിലെ രമേശന്- ഷൈലജ ദമ്പതിമാരുടെ മകന് റിഥിന്‍ രമേഷ് (12) ആണ് ഇന്നലെ മരിച്ചത്. ചായ്യോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്
റിഥിന്‍ രമേഷ്.
ഞായറാഴ്ച്ച വൈകിട്ട് കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു വീടിന്റെ മതിലിൽ ഇളകി നിന്നിരുന്ന കല്ല് റിഥിന്റെ ദേഹത്ത് ഇളക്കി വീഴുകയായിരുന്നു. തുടർന്ന് റിഥിന്‍ സമീപത്തെ കോണ്‍ക്രീറ്റ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. പരുക്കേറ്റ ഉടനെ റിഥിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ നില അതി ഗുരുതരമാകുകയായിരുന്നു. ചെറുവത്തൂര്‍ കെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴായിരുന്നു മരണം സ്ഥിതീകരിച്ചത്.
തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് മോർച്ചറിയിലേക്ക് മാറ്റുകയും. തുടർന്ന് കോവിഡ് പരിശോധനക്ക് ശേഷം നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. പൊതുദര്‍ശനത്തിന് ശേഷം സംസ്കരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























