അധികാരത്തിലെത്തുമ്പോൾ കേരള ബാങ്ക് പിരിച്ചുവിടും.... അധികാരത്തിൽ വന്നാൽ ആദ്യം പി.എസ്.സി. പട്ടികയിലെ മുഴുവൻപേർക്കും ജോലി, കേരള ബാങ്കിനെ പിരിച്ചുവിടും... പിന്നീട് പിന്‍വാതില്‍ നിയമനം മുഴുവനും പുനഃപരിശോധിക്കും... കുന്നോളം വാഗ്ദാനങ്ങളുമായി ചെന്നിത്തല...

സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രസ്താവന ഇറക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ ചെന്നത്തല മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോൾ തന്നെ കേരള ബാങ്ക് പിരിച്ചുവിടും. കാരണം സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി ഉണ്ടാകുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും അദ്ദേഹം പരാമർശിച്ചു.
താല്‍ക്കാലിക നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉടൻ നിര്‍ത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം തന്നെ പുനഃപരിശോധിക്കും.
ഈ സര്‍ക്കാരിന്റെ ദുര്‍വാശി ഉപേക്ഷിക്കണം. ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന മട്ടില്‍ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്വങ്ങൾ പാലിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ കനത്ത പ്രഹരമാണ് അതുപോലെ മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണം. നിയമനങ്ങളില്‍ പൂർണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൂടാതെ, പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടികാണിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ ന്യായമുണ്ട്. ഇതിന് ഉദാഹരണമാണ് സി.പി.ഒ.മാരുടെ റാങ്ക് ലിസ്റ്റ് എന്നും ചെന്നിത്തല പറഞ്ഞു. മുട്ടുകാലിൽ നിന്ന് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്ന പോലുമില്ല, ഇത് ധാർഷ്ട്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, തങ്ങൾ അധികാരത്തിൽ എത്തിയാൽ പി.എസ്.സി. ലിസ്റ്റുകളിലെ മുഴുവൻ പേർക്കും നിയമനം കിട്ടുംവരെ പട്ടികകൾ നിലനിർത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടികയിൽ എത്തിച്ചേരുന്ന എല്ലാ ഉദ്യോഗാർഥികൾക്കും നിയമനം കിട്ടുക എന്നതാകും സർക്കാർ ലക്ഷ്യം. ഇടതുസർക്കാരിന്റെ നടത്തിയ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ, റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തും. ക്രൈസ്തവസമൂഹം ഉന്നയിച്ച അവകാശം സംബന്ധിച്ച കാര്യങ്ങളും പരിഹരിക്കും. വിശ്വാസ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. കമൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിസ്‍ ഇപ്പോൾ 6 മാസത്തിനുള്ളിൽ 1659 പേരെ നിയമിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധവും സമ്പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം 22ാം ദിവസത്തിലേക്ക് കടന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി യുവമോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിൽ പ്രതിഷേധ മാർച്ച് നടത്തും. സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ നടത്തുന്ന നിരാഹാര സമരം ഇന്നും തുടരും.
ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗാർത്ഥികളുടെ സമരം ശക്തിപ്പെടുന്നത് സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തുകയാണ്. തൊഴിൽ തേടിയുള്ള ഉദ്യോഗാർത്ഥികളുടെ സമരത്തിനെ ന്യായമല്ലെന്ന വാദം ആവർത്തിച്ചാണ് സർക്കാർ തള്ളിക്കളയുന്നത്. നിയമന വിവാദം പ്രധാനരാഷ്ട്രീയവിഷയമായി മാറുമ്പോൾ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുവാക്കൾ.
"https://www.facebook.com/Malayalivartha

























