Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

ഒന്ന് മലമ്പുഴയടങ്ങുന്ന പാലക്കാട് ജില്ലയില്‍ ഇത്തവണ അട്ടിമറി നീക്കങ്ങള്‍ കാണാം.. രാഷ്ട്രീയമായി കെട്ടിപ്പൊക്കാന്‍ മാത്രമല്ല, ഇടിച്ചു നിരത്താനും അറിയാം എന്ന് രാഷ്ട്രീയ കേരളത്തിന് കാണിച്ചുകൊടുക്കാന്‍ മെട്രോമാന്‍.......

21 FEBRUARY 2021 12:11 PM IST
മലയാളി വാര്‍ത്ത

രണ്ട് കാര്യങ്ങളാണ് കേരളം കാണാന്‍ പോകുന്നത്. . രാഷ്ട്രീയമായി കെട്ടിപ്പൊക്കാന്‍ മാത്രമല്ല, ഇടിച്ചു നിരത്താനും അറിയാം എന്ന് രാഷ്ട്രീയ കേരളത്തിന് കാണിച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് മെട്രോമാന്‍.

പറഞ്ഞു വരുന്നത് ഇത്രമാത്രം സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് വിജയരാഘവന്റെ ആ വാക്കുകള്‍ നല്ല എന്‍ജിനീയറാണ് ശ്രീധരന്‍. പക്ഷെ ചരിത്രമറിയില്ല. ചരിത്രമറിയാവുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന പാര്‍ട്ടിയുടെ ഉറച്ച കോട്ടയോട് നിങ്ങള്‍ കാണിച്ച നീതികേട് കേരളം മറന്നിട്ടില്ല. എന്തായാലും ഇത്തവണ രണ്ടിനും ഉത്തരം ശ്രീധരന്‍ നല്‍കും.

നിയമസഭയില്‍ ഇടത്തോട്ട് നീങ്ങിയ പാലക്കാട് പക്ഷെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ മടികാട്ടിയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാകട്ടെ എന്‍ഡിഎഫ് വോട്ട് വിഹിതം വര്‍ധിപ്പിക്കുകയും പാലക്കാട് നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടെയും സ്വന്തമാണെങ്കിലും ആര്‍ക്കും മനസ്സുകൊടുക്കാതെ നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12ല്‍ ഒമ്പത് മണ്ഡലങ്ങള്‍ ഇടത്തോട്ട് ചാഞ്ഞ പാലക്കാട് 2021ല്‍ എങ്ങോട്ട് ചായുമെന്ന ചോദ്യം മൂന്ന് മുന്നണികളുടെയും ഉറക്കം കെടുത്തുന്നു. അതേ സമയം മൂന്ന് മുന്നണികളും നിറയെ പ്രതീക്ഷവെക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.

ഇക്കുറി പാലക്കാടിനെ ചുറ്റിപ്പറ്റി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ഒന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുകയും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ദേശീയ തലത്തില്‍ ഈ ജില്ല ശ്രദ്ധേയമാകും.

ഇനി സംസ്ഥാന തലത്തിലെടുത്താല്‍ 2001 മുതലുള്ള വിഎസ് സമം മലമ്പുഴ എന്ന സമവാക്യം ഇക്കുറിയില്ല എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ വിഎസ് മാറി നില്‍ക്കുമ്പോള്‍ മലമ്പുഴയില്‍ ആരെത്തും എന്ന ചോദ്യവും ഉയരുന്നു.

ശ്രീധരന്‍ എത്തുന്നതിനാല്‍ ബിജെപിയ്ക്ക് ആവേശവും വിഎസ് ഇല്ലാത്തതിനാല്‍ സിപിഎമ്മിന് ആ കുറവ് നികത്താനുള്ള ജാഗ്രതയും നല്‍കുകയാണ് ഇക്കുറി പാലക്കാട്. മാത്രവുമല്ല വി.എസിനോട് കാണിച്ചതിനുള്ള കാവ്യനീതി ഏത് വഴിക്കെങ്കിലും കിട്ടണ്ടേ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശരിക്കും ഞെട്ടി.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മറ്റെല്ലാ മണ്ഡലങ്ങളും പോയാലും ആലത്തൂരും പാലക്കാടും ഇടതിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടല്‍ പാടെ തെറ്റുകയും രണ്ടും യുഡിഎഫ് പാളയത്തില്‍ പോകുകയും ചെയ്തു. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷം മോചിതമായത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഫലത്തോടെ.

ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനായി. പക്ഷെ ത്രിതല പഞ്ചായത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇക്കുറി പാലക്കാട് ജില്ലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി. വോട്ടുവിഹിതം എല്ലാ മണ്ഡലങ്ങളിലും കാര്യമായി വര്‍ധിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തി എന്ന ആശ്വാസം മാത്രമാണ് യുഡിഎഫിന്റെ കൈമുതല്‍.

ഒപ്പം ഭരണവിരുദ്ധവികാരം എന്ന ചിറകിലേറി അധികാരത്തിലെത്താമെന്ന പ്രതീക്ഷയും. പൊന്നാനി മണ്ഡലത്തിലെ തൃത്താല ഉള്‍പ്പെടെ 12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയി്ല്‍. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍്ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നിവയാണ് ഈ 12 മണ്ഡലങ്ങള്‍.

ഇതില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ രണ്ട് മണ്ഡലങ്ങളാണ് മലമ്പുഴയും പാലക്കാടും. ഇക്കുറിയും ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലാണ് കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ. ശ്രീധരന്റെ വരവും ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പാലക്കാട് നഗരസഭാഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒരു പക്ഷെ ജില്ലയിലെ ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കുറി താമര വിരിഞ്ഞേക്കും. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷമല്ലാത്തെ നഗരസഭ പിടിച്ച ബിജെപി ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് പിടിച്ചത്.

കഴിഞ്ഞ തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണുപോയിരുന്നു സിപിഎം. ഷാഫി പറമ്പിലിനെ ഇക്കുറി പിടിച്ചുകെട്ടുമെന്ന ഉറച്ച ചിന്തയാണ് ബിജെപി ക്യാമ്പില്‍. ഇടതുമുന്നണി ഇക്കുറി കോണ്‍ഗ്രസിന്റെ വി.ടി. ബലറാമിന്റെ മണ്ഡലമായ തൃത്താല തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. 2016ല്‍ സിപിഎം ഒമ്പതിടത്തും സിപി ഐ രണ്ടിടത്തും ജനതാദള്‍ എസ് ഒരിടത്തും മത്സരിച്ചു. ചിറ്റൂരില്‍ ഇക്കുറി ജനതാദളിന്റെ കെ. കൃഷ്ണന്‍കുട്ടി തന്നെ മത്സരിച്ചേക്കും.

എതിരാളിയായി കെ. അച്യുതന് പകരം ഇക്കുറി പുതുമുഖമാവും രംഗത്തിറങ്ങുക. വിഎസ് ഇല്ലാത്ത മലമ്പുഴയില്‍ ആ കുറവ് നികത്തുന്ന ഏത് വ്യക്തിത്വത്തെയാണ് സിപിഎം കളത്തിലിറക്കുക എന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ തവണ ബിജെപിയുടെ സി. കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് മലമ്പുഴ. അന്ന് വിഎസിനോട് 17000ല്‍ പരം വോട്ടുകള്‍ക്ക് തോറ്റെങ്കിലും ഇക്കുറി വിഎസ് ഇല്ല എന്ന ബലം ബിജെപിയ്ക്കുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയതിന്റെ തിളക്കവുമുണ്ട്. പട്ടാമ്പിയില്‍ സിപി ഐയുടെ മുഹമ്മദ് മുഹ്‌സിന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.

മണ്ണാര്‍ക്കാട് ലീഗിന്റെ എന്‍. ഷംസുദ്ദീന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. ഇവിടെ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റാണ്. സിപി ഐ സുരേഷ് രാജിന് പകരക്കാരനെ തേടിയേക്കും. സിപിഎം ഇളവ് നല്‍കിയാല്‍ ഇക്കുറി എ.കെ. ബാലന്‍ തന്നെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാകും. കാരണം എ.കെ. ബാലന്‍ കഴിഞ്ഞ തവണ 13000ല്‍ പരം വോട്ടിന് വിജയിച്ച മണ്ഡലമാണ്. ബിജെപിയുടെ സന്ദീപ് വാര്യരും മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജില്ലയാണ് പാലക്കാട്.

ഒരു പക്ഷെ ഷാഫി പറമ്പിലിനെതിരെ ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ കുറി ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനം നേടി ബിജെപിയുടെ അഭിമാനമുയര്‍ത്തുകയുണ്ടായി. ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് ശോഭാ സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് 17,000ല്‍ പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ജയിച്ചതെങ്കിലും ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 6,000 വോട്ടിന്റെ വ്യത്യാസമേ ഇവിടെയുള്ളൂ.

സിപിഎമ്മിന്റെ എന്‍.എന്‍. കൃഷ്ണദാസിന് ശോഭസുരേന്ദ്രനേക്കാള്‍ 1400 വോട്ടുകള്‍ കുറവേ ലഭിച്ചുള്ളൂ. സിപിഎമ്മിന്റെ എം.ബി. രാജേഷ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകും എന്ന ഊഹാപോഹമുണ്ടായിരുന്നെങ്കിലും ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സംസ്‌കൃത കോളെജില്‍ അസി. പ്രൊഫസറായുള്ള വിവാദ നിയമനം വെട്ടിലാക്കിയതിനാല്‍ രാജേഷ് രംഗത്തുണ്ടാവില്ല. ഏതായാലും ശ്രീധരവിജയത്തിലൂടെ പിണറായി വിജയനെ മലര്‍ത്തിയടിക്കാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി ക്യംപിലുണ്ട്. ഒപ്പം പാര്‍ട്ടിയുടെ ചുണക്കുട്ടികളും കളത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (6 minutes ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (8 minutes ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (18 minutes ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (24 minutes ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (37 minutes ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (45 minutes ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (1 hour ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (2 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (2 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (2 hours ago)

ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ...  (2 hours ago)

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെ  (2 hours ago)

തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തി  (2 hours ago)

ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക  (3 hours ago)

Malayali Vartha Recommends