യാതൊരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്തയാളാണ് ഇ ശ്രീധരന്‍, ബി ജെ പി ക്ക് നേട്ടങ്ങളൊന്നും ഉണ്ടാവില്ലെന്ന് ശശി തരൂര്‍

യാതൊരു രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ആളാണ് ഇ ശ്രീധരനെന്ന് ശശി തരൂര്‍ എം പി. ഒരു വാര്‍ത്ത എജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ ബി ജെ പി പ്രവേശനത്തില്‍ ശശി തരൂരിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ബി ജെ പിക്ക് അത് കൊണ്ട് ഗുണങ്ങളൊന്നും ഉണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതില്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ആകാംക്ഷയുണ്ടാകാം എന്നാല്‍ അത് വലിയ ചലനങ്ങള്‍ ഉണ്ടക്കില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.
അതേ സമയം ബി ജെ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയ യാത്ര കാസര്‍ഗോഡ് ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. വിജയയാത്രയുടെ സമാപനത്തോട് കൂടി ഇ ശ്രീധരന്‍ ബി ജെ പിയില്‍ അംഗത്വം സ്വീകരിക്കുമെന്ന് ജാഥാ ക്യാപ്റ്റനും ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. ഇത് ശരിവച്ച ഇ ശ്രീധരന്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















