പ്രമുഖ ചാനലുകളിൽ അഭിപ്രായ സർവ്വേ ഫലം വരുന്നതോടെ മുഖ്യമന്ത്രിയേയും മറ്റ് ഉന്നത മന്ത്രിമാരെയും ലക്ഷ്യമാക്കി ശക്തമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്...പിണറായി മന്ത്രിസഭയെ കുഴപ്പിക്കുന്ന തരത്തിലുള്ള തെളിവുകളും മറ്റ് വിശദ വിവരങ്ങളും ആണ് അനുനിമിഷം പുറത്തു വന്നുകൊണ്ടിരിക്കുന്നത്

കാര്യമായ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പിയിരുന്ന കോൺഗ്രസിനും യു ഡി എഫിനും പുതുജീവൻ നൽകുന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അരയും തലയും മുറുക്കി ഒടുവിൽ അവസാന ലാപ്പിൽ മുന്നേറാൻ ശ്രമിക്കുന്നത്.
പല പ്രമുഖ ചാനലുകളും അഭിപ്രായ സർവ്വേ ഫലം പുറത്തു വിടുന്ന തിരക്കിലാണ് .സംസ്ഥാന മുഖ്യമന്ത്രിക്ക് ആശ്വാസമേകുന്ന തരത്തിലേക്കുള്ള ഫലങ്ങളാണ് ഇതുവരെ പ്രകടമായത് .എന്നാൽ സംസ്ഥാന മുഖ്യമന്ത്രിയേയും മറ്റ് ഉന്നത മന്ത്രിമാരെയും ലക്ഷ്യമാക്കി ശക്തമായ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തുന്നത് .
ഇത് ഒരു ഇരുട്ടടി പോലെ പിണറായിയുടെ മേൽ വന്ന് പതിച്ചിരിക്കുകയാണ് .അക്ഷരാർത്ഥത്തിൽ പിണറായി മന്ത്രിസഭയെ കുഴപ്പിക്കുന്ന തരത്തിലുള്ള തെളിവുകളും മറ്റ് വിശദ വിവരങ്ങളും അനുനിമിഷം പുറത്തു വന്നുകൊണ്ടിരിക്കുകയാണ് .
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവിട്ടു. ഇഎംസിസിയുടെ വിശ്വാസ്യതയെ കുറിച്ച് അന്വേഷിച്ച് വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്താണിത്.
ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കത്തയച്ചത്. അസന്റ് കേരളയ്ക്ക് മുൻപാണ് കത്തയച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.ഇതോടെ മന്ത്രിസഭയ്ക്ക് മുന്നിലെ വലിയ ചോദ്യമായി ചെന്നിത്തലയുടെ നീക്കം മാറിയിരിക്കുകയാണ് .കേരളത്തിലെ കടൽ തന്നെ വിൽക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്നും ചെന്നിത്തല വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം അറിയാമായിരുന്നു. ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണ്. സർക്കാർ തലത്തിൽ ചർച്ച ചെയ്ത ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചതെന്നും ചെന്നിത്തല പറഞ്ഞു.
മാത്രമല്ല വിവാദത്തിൽ മെഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളം പറയുകയാണ് എന്നും ആദ്യം ഇവരെ അറിയില്ലെന്നു പറഞ്ഞു .എന്നാൽ പിന്നീട് ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറയുകയുണ്ടായി മത്സ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
ആഴക്കടൽ മത്സ്യ ബന്ധന വിവാദം ഉദ്യോഗസ്ഥരുടെ തലയിൽക്കെട്ടിവച്ച് സർക്കാർ കൈ കഴുകാൻ ശ്രമിക്കുന്നു.ഇതിന്റെ ഭാഗമായുള്ള നീക്കത്തിൽ എൻ പ്രശാന്തിന്റെ പേര് പോലും വലിച്ചിഴയ്ക്കപ്പെടുന്നതായി പരാമർശം ഉയർന്നിരിക്കുകയാണ് യഥാർത്ഥപ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്.
അടിമുടി ദുരൂഹതയാണ്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഉത്തരവിറക്കിയേനെ എന്നും ചെന്നിത്തല തുറന്നടിച്ചിരിക്കുകയാണ് . എല്ലാം മറച്ചുവയ്ക്കാനാണ് സർക്കാർ ആദ്യം മുതൽ ശ്രമിച്ചത്. അമേരിക്കൻ കുത്തക കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണിത്. സർക്കാർ ഗൗരവത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. പിആർഡി തയാറാക്കിയ ‘ഇനിയും മുന്നോട്ട്’ പരസ്യചിത്ര പരമ്പരയിലാണ് ഇതു നേട്ടമായി അവതരിപ്പിച്ചത്.ഇതും ഇപ്പോൾ വാൻ വിവാദമായിരിക്കുകയാണ് .
ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും.
യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha