വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ താരങ്ങള്‍ പൊതുവേദിയില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രശ്മികയുടെ പുതിയ ചിത്രം 'ദി ഗേള്‍ഫ്രണ്ടി'ന്റെ ഹൈദരാബാദില്‍ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്കുള്ള വീഡിയോയാണ് വൈറലാകുന്നത്. ചടങ്ങിനിടെ പരസ്യമായി രശ്മികയുടെ കൈയില്‍ വിജയ് ചുംബിക്കുന്നതും പിന്നാലെ ആരാധകര്‍ ശബ്ദം ഉണ്ടാക്കുന്നതും വീഡിയോയില്‍ കാണാം.
അടുത്തിടെ ഇരുവരുടെയും വിവാഹ തീയതിയും സ്ഥലവുമാണ് പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് വിവരം. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂര്‍ കൊട്ടാരത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡില്‍ ചര്‍ച്ചയായി തുടങ്ങി. എന്നാല്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ആഘോഷ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സിംഗിള്‍ അല്ലെന്ന് അന്ന് രണ്ടുപേരും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താന്‍ ഇരുവരും തയാറായില്ല. 2018ല്‍ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























