ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍

ഫൈനലില്‍ എത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിശങ്കര്‍ പറയുന്നത്. ഇത് ആദ്യ സ്‌റ്റേറ്റ് അവാര്‍ഡാണ്. കിട്ടിയപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. അവാര്‍ഡ് കിട്ടിയപ്പോള്‍ ടൊവിനോ, എംആര്‍എം സംവിധായകന്‍ ജിതിന്‍, കെ എസ് ചിത്രമ്മ അങ്ങനെ ഒരുപാടുപേര്‍ വിളിച്ചിരുന്നു.
എപ്പോഴാണ് അവാര്‍ഡ് പ്രഖ്യാപനമെന്നും അറിഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ വളരെ അപ്രതീക്ഷിതമായിരുന്നു. കിട്ടുമായിരിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കിട്ടിയില്ല.
അടുത്തിടെ അമ്മൂമ്മ ഡോക്ടര്‍ ഓമനക്കുട്ടിക്ക് പത്മശ്രീ കിട്ടി. പിന്നെ ചേട്ടന്‍ രാജാകൃഷ്ണന് ദേശീയ പുരസ്‌കാരം ലഭിച്ചു. ആനിമല്‍ എന്ന സിനിമയുടെ സൗണ്ട് മിക്‌സിംഗിനായിരുന്നു രാജേട്ടന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. കുടുംബത്തെ സംബന്ധിച്ച് ഈ വര്‍ഷം ഏറെ സന്തോഷം നിറഞ്ഞതാണ്. ഒരുപാട് പുതിയ കാര്യങ്ങള്‍ സംഭവിച്ച വര്‍ഷമാണിത്. സ്റ്റുഡിയോ തുടങ്ങാന്‍ സാധിച്ചു. പിന്നെ കാന്താര പോലെയുള്ള പല പ്രൊജക്ടുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു.
തിരുവനന്തപുരം തൈക്കാടാണ് സ്റ്റുഡിയോ അരംഭിച്ചിരിക്കുന്നത്. ഗായകര്‍ക്കുവേണ്ടിയുള്ള പ്രാക്ടീസ് ഹോള്‍ ആണ്. എല്ലാ എക്യുപ്‌മെന്റുകളുമുള്ള ഒരു സ്റ്റുഡിയോയാണിത്. ജാമിംഗിനായി പുറത്തുനിന്നുള്ള ഗായകര്‍ക്ക് വരാം. അവര്‍ക്ക് മ്യൂസിക് പ്രൊഡ്യൂസ് ചെയ്യാനും പ്രാക്ടീസ് ചെയ്യാനുമെല്ലാം ഇവിടെ നിന്ന് സാധിക്കും. 'പ്ലേ' എന്നാണ് സ്റ്റുഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ദീര്‍ഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. കഴിഞ്ഞ നവംബര്‍ ഒമ്പതിനായിരുന്നു ഉദ്ഘാടനം. എല്ലാവരും വരണം, വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹത്തില്‍ തുടങ്ങിയതാണ്.
അച്ഛന്‍ ആലപ്പുഴ ശ്രീകുമാര്‍ ആണ് ആദ്യ ഗുരു. പിന്നെ അമ്മൂമ്മ ഡോക്ടര്‍ ഓമനക്കുട്ടിയും. ഇവര്‍ രണ്ടുപേരുമാണ് പ്രധാന ഗുരുക്കള്‍. എന്റെ ആദ്യത്തെ അവാര്‍ഡ് ആയതുകൊണ്ട് അമ്മയും അമ്മൂമ്മയും ഭാര്യയുമെല്ലാം ഒരുപാട് സന്തോഷത്തിലാണ്.
https://www.facebook.com/Malayalivartha

























