മാനദണ്ഡങ്ങള്‍ പാലിക്കാതെ കെ.എസ്.ആര്.ടി.സിയില്‍ കൂട്ട സ്ഥലംമാറ്റം; സംസ്ഥാനത്തുനിന്ന് 3013 കണ്ടക്ടര്‍മാരെയും 1615 ഡ്രൈവര്‍മാരെയും സ്ഥലം മാറ്റി

കെ എസ് ആർ ടി സി യിൽ കൂട്ട സ്ഥല മാറ്റം, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ജീവനക്കാരുടെ ജനറല്‍ ട്രാന്‍സ്ഫറില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരുന്നു കൂട്ട സ്ഥലംമാറ്റം. സ്ഥലം മാറ്റിയവര്‍ക്ക് പകരം ജീവനക്കാരെത്താത്തത് കാരണം പല ഡിപ്പോകളുടെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തുനിന്ന് 3013 കണ്ടക്ടര്‍മാരെയും 1615 ഡ്രൈവര്‍മാരെയുമാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്.
അപേക്ഷ നല്കിയ ചുരുക്കം വനിതാ ജീവനക്കാരെ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ ജോലി ചെയ്യുന്ന ജില്ലയിലെ ഡിപ്പോക്ക് സമീപമുള്ള മറ്റ് ഡിപ്പോകളിലേക്ക് വനിതാ ജീവനക്കാരെ ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെടുത്തി സ്ഥലം മറ്റുമായിരുന്നു. ഇതിനെതിരെ വനിതാ ജീവനക്കാരില്‍നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നു. അടൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍ ജോലി ഉപേക്ഷിച്ചുപോയവരും ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറക്കാറില്ലെന്നും ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താവിനെയും സുഖമില്ലാത്ത മാതാപിതാക്കളെ നോക്കുന്ന ജീവനക്കാരെയും ട്രാന്സ്ഫറുകളില്നിന്ന് ഒഴിവാക്കാറുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
കൂടാതെ സ്ഥലം മാറ്റ ലിസ്റ്റില്‍ മരിച്ച ജീവനക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. ബുധനാഴ്ച കേസ് കോടതി പരിഗണിക്കുമെന്ന് അറിയിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha
























