സിവില്‍ പൊലീസ് ഓഫീസര്‍ തസ്‌തികയിലേക്കുളള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല;ഈ കാര്യങ്ങള്‍ മറച്ചുവച്ച് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളളതാണ് ; പി.എസ്. സി ഉദ്യോഗാര്‍ത്ഥികൾ നടത്തുന്ന സമരത്തിൽ രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങി സി പി എം

സർക്കാരിനെ വെട്ടിലാക്കിയുള്ള സമരമാണ് ഇപ്പോൾ പി എസ് സി ഉദ്യോഗാര്‍ത്ഥികൾ നടത്തുന്നത്. സമരത്തില്‍ രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങുകയാണ് സി പി എം. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സമരം തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടായിരുന്നു സി പി എം പുറകിയ തീരുമാനമെടുത്തത്. ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങള്‍ നടത്താനായിരുന്നു തീരുമാനയിച്ചത്. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പി എസ് സി വഴി ജോലി ലഭിച്ചവര്‍ക്ക് സ്വീകരണമൊരുക്കാനും പാര്‍ട്ടി പദ്ധതിയിടുന്നു.
എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശുപാര്‍ശകള്‍ പി എസ് സി നല്‍കിയതായാണ് സര്‍ക്കാരും പാര്‍ട്ടിയും ഉയരുന്ന അവകാശവാദം. 27,000 സ്ഥിരം തസ്‌തികകള്‍ ഉള്‍പ്പടെ 44,000 പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും നടത്തിയതായും നേതാക്കള്‍ പറയുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ തസ്‌തികയിലേക്കുളള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഈ കാര്യങ്ങള്‍ മറച്ചുവച്ച് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളളതാണെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട് . ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കണക്കുകള്‍ ജനങ്ങളോട് വിശദീകരിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അനിശ്ചിതമായി നീട്ടിയാല്‍ ജോലി കാത്തിരിക്കുന്നവരെ അതു ബാധിക്കുമെന്ന് യുവാക്കളെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം.
https://www.facebook.com/Malayalivartha