വയനാട് വന്യജീവി സങ്കേതത്തിലെ ബഫര്‍ സോണ്‍ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി

വയനാട് വന്യജീവി സങ്കേതത്തിലെ ബഫര്‍ സോണ്‍ കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍കാര്‍ ശുപാര്‍ശ ചെയ്തത് കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍സോണ്‍ ആക്കിയതെന്ന് കേന്ദ്രം അറിയിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്‌നം പരിഹരിക്കാന്‍ കേരളാ ഗവൺമെന്റ് മുന്നോട്ടുവരണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാന സര്‍കാര്‍ ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്നും സംസ്ഥാന സര്‍കാര്‍ നിലപാട് മാറ്റിയാല്‍ കേന്ദ്രം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. കേന്ദ്രഗവൺമെന്റിനെ സമ്മർദത്തിലാക്കിയില്ലെങ്കിൽ കർഷക ബിൽ പിൻവലിക്കാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധികൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha