നിരാഹാരസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനേയും , കെ.എസ്. ശബരീനാഥനേയും ആശുപത്രിയിലേക്ക് മാറ്റി; സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നിരാഹാരസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍, കെ.എസ്. ശബരീനാഥന്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് പകരം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളായ റിജില്‍ മാക്കുറ്റി, എന്‍.എസ്. നുസൂര്‍, റിയാസ് മുക്കോളി എന്നിവര്‍ നിരാഹാര സമരം നടത്തും.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒന്‍പത് ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഇരുവരും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. എം.എല്‍.എമാരുടെ ജീവന്റെ വില മുഖ്യമന്ത്രി മനസിലാക്കിയില്ല. സ്പീക്കറും തിരിഞ്ഞുനോക്കിയില്ല. മന്ത്രിമാരെ വിട്ട് ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്നും മെഡിക്കല്‍ സംഘത്തെ പോലും അയച്ചില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha