കെഎസ്‌ആര്‍ടിസിലെ പ്രതിപക്ഷ തൊഴിലാളിയൂണിയനുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ 24മണിക്കൂര്‍ പണിമുടക്കിലേക്ക്; ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാൻ സാധ്യത

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളിയൂണിയനുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ 24മണിക്കൂര്‍ പണിമുടക്കിലേക്ക്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച് യൂഡിഎഫ് യൂണിയന്‍ ആയ ടി ഡി എഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ഇതുമൂലം നാളത്തെ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത. കെഎസ്‌ആര്‍ടിസി യൂണിയനുകളുമായി എംഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചത്
https://www.facebook.com/Malayalivartha