Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ..ശ്രീധരന്‍ തുടങ്ങിയത് ഏറ്റെടുത്ത് നിപുണ്‍

23 FEBRUARY 2021 02:33 PM IST
മലയാളി വാര്‍ത്ത

ചില പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഓര്‍മവരുന്നു. കാരണം മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും സാക്ഷാല്‍ ഇ ശ്രീധരന്‍ തുടങ്ങിവച്ചത് മറ്റൊരു വഴിയിലൂടെ സജീവമായി കൊണ്ടുപോവുകയാണ് ചിലര്‍.

അതല്ലെങ്കില്‍ വി ഫോര്‍ കേരളയ്ക്ക് സമാനമായി മറ്റ് ചിലര്‍ ഏറ്റെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല. ഭരണത്തുടര്‍ച്ച ഒരു ദുരന്തമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഒരു കൂട്ടര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായപ്പോള്‍ റദ്ദാക്കാനുളള മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയാണെന്ന് വി 4 കേരള.

കടലിന്റെ മക്കളോടുളള സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ വി 4 കേരള കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇക്കുറിയും വേറിട്ട പ്രതിഷേധവുമായിട്ടാണ് വി 4 കേരള എത്തിയത്. കൊച്ചി തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും ഡൈവിങ് വിദഗ്ധരെ കായലിലേക്ക് ചാടിപ്പിച്ച് പ്രതിഷേധം നടത്താനായിരുന്നു നീക്കം.

എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കായലിലേക്ക് ബാനര്‍ താഴ്ത്തി പ്രതിഷേധിച്ച് വി4 കേരള പ്രവര്‍ത്തകര്‍ മടങ്ങി. സ്ത്രീകള്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ രോഷം പ്രതിഫലിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനമായിട്ടാണ് വി 4 പ്രവര്‍ത്തകര്‍ ഹാര്‍ബര്‍ പാലത്തിലേക്ക് എത്തിയത്.

കടലിന്റെ മക്കളെ ഗതികേടിലാക്കിയ മേഴ്‌സിക്കുട്ടീ കൊച്ചമ്മേ, മുക്കുവന്റെ കഞ്ഞിച്ചട്ടിയില്‍, കൈയ്യിട്ട് വാരിയ ഹാര്‍ബര്‍ മന്ത്രി ,രാജിവെയ്ക്കൂ പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് വിദേശ കോര്‍പ്പറേറ്റുകളാണെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. നേരത്തെ സ്പ്രിംഗഌ കരാറിലൂടെ കേരളത്തിന്റെ ഡാറ്റ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ മത്സ്യമേഖലയിലും ഇതേ ഇടപെടല്‍ നടത്തി. കരാര്‍ പിടിക്കപ്പെട്ടപ്പോള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

എല്‍ഡിഎഫിനും സിപിഎമ്മിനും ഓര്‍മ്മക്കുറവാണെന്നും നിപുണ്‍ ചെറിയാന്‍ കുറ്റപ്പെടുത്തി. കളളനെ പിടിച്ചപ്പോള്‍ കളളന്‍ തൊണ്ടി മുതല്‍ തിരിച്ചുവരുന്നതുപോലെയാണ് മുഖ്യമന്ത്രി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നാട് വിറ്റുകളയാമെന്ന് സിപിഎമ്മും എല്‍ഡിഎഫും കരുതണ്ടെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു. നേരത്തെ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം മാസങ്ങളോളം വൈകിപ്പിച്ച വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തുറന്നു കൊടുത്ത് വി 4 കേരള പ്രതിഷേധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (11 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (34 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (46 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (52 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

Malayali Vartha Recommends