Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കോവിഡ് പ്രതിരോധത്തിൽ ഇ-സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കം; പ്രൊജ്ക്ട് സുരക്ഷ കോഴ്സിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം

24 FEBRUARY 2021 03:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപ്പരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിനു ജില്ലയിൽ തുടക്കമായി. തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ കേരളം പരിശീലന വിഭാഗവുമായി ചേർന്നു നടത്തുന്ന പദ്ധതി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. 'പ്രൊജക്ട് സുരക്ഷ' എന്ന പേരിലാണ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുത്. ജനങ്ങൾക്കിടയിൽ ബോധവത്കരണം തുടരേണ്ടതും ആവശ്യമാണ്. ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉദ്യമത്തിലൂടെ സന്നദ്ധ പ്രവർത്തകർക്ക് പൊതുജന ബോധവത്കരണത്തിനുള്ള നേതൃപാടവം ആർജിക്കാൻ കഴിയും. കോവിഡ് പ്രതിരോധത്തിൽ സന്നദ്ധ പ്രവർത്തകർ വലിയ പിന്തുണയാണു സർക്കാരിനു നൽകിയതെന്നും മന്ത്രി പറഞ്ഞു.

 

ജില്ലാ സന്നദ്ധ സേനയിലെ വൊളന്റിയർമാർക്കായാണ് ആദ്യ ഘട്ട കോഴ്സ്. രണ്ടാം ഘട്ടത്തിൽ പൊതുജനങ്ങൾക്കും ചേരാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈനായി പഠനം പൂർത്തിയാക്കാനാകും. പരിശീലനം പൂർത്തിയാക്കുന്നവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിന്യസിക്കും.

കോവിഡിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, പകർച്ചവ്യാധി നിയന്ത്രണവും തടയലും, സമൂഹത്തിനു മാനസിക സഹായം നൽകൽ, പൾസ് ഓക്സി മീറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാകും പരീശീലനം നൽകുക. 20 മുതൽ 45 മിനിറ്റ് വരെ ദീർഘ്യമുള്ള എട്ടു സെഷനുകളിലായാണു കോഴ്സ് നടക്കുക.

 

 

 

ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫിസർ കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (2 minutes ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (7 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (7 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (8 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (8 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (8 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (9 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (10 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (10 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (10 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (10 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (11 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (11 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (11 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (11 hours ago)

Malayali Vartha Recommends