ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം... ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരെ കേസ്

വിവാഹ ശേഷം സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി സൗന്ദര്യം പോരെന്നും കൂടെ കൊണ്ടുനടക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിന് രാത്രി ഒമ്ബതര മണിക്ക് ഭര്‍തൃഗൃഹത്തില്‍ വെച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. 2002ല്‍ വിവാഹിതയായ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ സ്വദേശിനിയായ നാല്‍പത്തിയൊന്നുകാരിയുടെ പരാതിയിലാണ് ചെറുപുഴ ബാലവാടിക്ക് സമീപം താമസിക്കുന്ന അഷറഫി (47) ന്റെ പേരില്‍ ചെറുപുഴ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha