രാഹുല്‍ ഗാന്ധിയുടെ കടൽ യാത്ര വോട്ട് ലക്ഷ്യമാക്കിയുള്ള നാടകം; രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമെന്ന് എ. വിജയരാഘവന്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സി.പി.എം ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവന്‍. രാഹുല്‍ ഗാന്ധി കേരള സര്‍ക്കാറിനെതിരെ നടത്തിയ പ്രസ്താവനകള്‍ മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്നും ബി.ജെ.പിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി മുസ്‍ലിം ലീഗിനെ ക്ഷണിക്കുകയാണ്. ബിജെപിയെ എതിര്‍ക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോണ്‍ഗ്രസും ഘടക കക്ഷികളും പറയുന്നതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.
ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. സമര നാടകങ്ങള്‍ നടത്തുകയാണ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്. രാഹുല്‍ കടലില്‍ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങില്‍ കേരള സര്‍ക്കാറിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം ബി.ജെ.പി ഒത്തുകളി ആരോപിച്ച രാഹുല്‍ സി.പി.എം കൊടി പിടിക്കുന്നവര്‍ക്ക് ഏത് ജോലിയും ലഭിക്കുമെന്നും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























